Monday, May 20, 2024
spot_img

വൈറലായി ബജറ്റിൽ ധനമന്ത്രിയുടെ മഹാഭാരത പരാമർശം; അറിയാമോ ഈ ശ്ലോകം ഏതെന്ന്?

ദില്ലി: മഹാമാരിയ്ക്കിടയിൽ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന ബജറ്റാണ് ഇന്നലെ ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്. ആരോഗ്യ മേഖലയ്ക്ക് കൂടുതൽ ആശ്വാസവും സഹായവും നൽകുന്നതായിരുന്നു ബജറ്റ്. അതേസമയം കേന്ദ്ര ബജറ്റ് അവതരണത്തിനിടെ മഹാഭാരതത്തിലെ ശ്ലോകങ്ങള്‍ (Mahabharata Shloka) കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉദ്ധരിച്ചിരുന്നു. ബജറ്റ് പ്രസംഗത്തിന്റെ ‘പ്രത്യക്ഷ നികുതി’ ഭാഗം ആരംഭിച്ചപ്പോഴായിരുന്നു നിര്‍മ്മല സീതാരാമന്‍ മഹാഭാരതത്തിലെ ശ്ലോകങ്ങള്‍ ഉദ്ധരിച്ചത്.

‘രാജാവ് യോഗക്ഷേമത്തിന്, അതായത് ജനങ്ങളുടെ ക്ഷേമത്തിന് വഴിയൊരുക്കണം’ എന്ന മഹാഭാരതത്തിലെ ശാന്തിപര്‍വ്വ അധ്യായത്തിലെ (12ലെ 18) ഉദ്ധരണികളോടെയാണ് അവര്‍ ബജറ്റ് പ്രസംഗത്തിന്റെ ‘പ്രത്യക്ഷ നികുതി’ ഭാഗം ആരംഭിച്ചത്. ‘രാജാവ് അലസതകള്‍ ഉപേക്ഷിച്ച് ധര്‍മ്മത്തോടെ ഭരിച്ചുകൊണ്ട് ജനകീയ ക്ഷേമത്തിനായി ക്രമീകരണങ്ങള്‍ ചെയ്യണം. ജനങ്ങളുടെ ക്ഷേമത്തിന് ഏത് അലസതയും ഉപേക്ഷിച്ച്, ധർമ്മത്തിന് അനുസൃതമായി സംസ്ഥാനം ഭരിച്ച്, ധർമ്മത്തിന് യോജിച്ച നികുതികൾ പിരിച്ചെടുക്കണമെന്നാണ് ധനമന്ത്രി ഈ ശ്ലോകത്തിലൂടെ വ്യക്തമാക്കിയത്.

അതേസമയം 90 മിനിറ്റിലധികം നീണ്ടു നില്‍ക്കുന്നതായിരുന്നു നിര്‍മലാ സീതാരാമന്റെ നാലാമത്തെ ബജറ്റ്. അധിക നികുതി അടച്ചാല്‍ പുതുക്കിയ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ നികുതിദായകരെ അനുവദിക്കുന്ന ഒരു പുതിയ വ്യവസ്ഥ താന്‍ നിര്‍ദ്ദേശിക്കുകയാണെന്ന് പ്രത്യക്ഷ നികുതി സംബന്ധിച്ച ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസന രംഗത്തിന് വലിയ ഊന്നല്‍ നല്‍കിയ ബജറ്റാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചത്. ഗതാഗത മേഖലകളെ ലക്ഷ്യമാക്കി അതിവേഗ വികസന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതോടൊപ്പം ഡിജിറ്റൽ വിദ്യാഭ്യാസത്തിനും ഊന്നൽ നൽകിയിട്ടുണ്ട്. ഇതിനായി ഡിജിറ്റൽ സർവ്വകലാശാല എന്ന ആശയവും ബജറ്റിൽ മുന്നോട്ട് വച്ചിട്ടുണ്ട്.

Related Articles

Latest Articles