Sunday, May 19, 2024
spot_img

ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഇനി കൂടുതൽ കരുത്ത്; ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഇന്ന് തുടക്കം

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും. ഇതിന് മുന്നോടിയായി കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലും യുകെ വാണിജ്യമന്ത്രി ആന്‍മേരി ട്രെവെലിയനും ഇന്ന് കൂടിക്കാഴ്ച നടത്തും.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നതിനാല്‍, ഇന്ത്യയുമായി സഹകരിച്ച്‌ യുകെയുടെ വാണിജ്യനില മെച്ചപ്പെടുത്താന്‍ സാധിക്കും. ഇന്ത്യയുമായുള്ള ബന്ധം ഒരു അനുഗ്രഹമായി കാണുന്നുവെന്നും ആന്‍മേരി ട്രെവെലിയന്‍ പറഞ്ഞു.

ഇന്ത്യയും യുകെയും തമ്മിൽ ഇതിനകം ശക്തമായ വ്യാപാര ബന്ധം പങ്കിടുന്നു, ദശകങ്ങളുടെ കുടിയേറ്റത്തിന് ശേഷം ഇന്ത്യൻ വംശജരായ ഒരു ദശലക്ഷത്തിലധികം ആളുകൾ യുകെയിൽ താമസിക്കുന്നു. യുകെയിലേയ്‌ക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും മറ്റ് ആളുകൾക്കും നിയമങ്ങളിൽ ഇളവ് വരുത്തുന്നതിനും ഫീസ് കുറയ്‌ക്കുന്നതിനും ഈ വ്യാപാര കരാർ ഉപകാരപ്രദമാണെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയം വ്യക്തമാക്കി.

Related Articles

Latest Articles