Friday, May 3, 2024
spot_img

‘സുഷമാ’ പേരിനപ്പുറം രാജ്യത്തിന്റെ യശസ്സുയര്‍ത്തുന്ന ചരിത്രം; വിട വാങ്ങിയത് ബിജെപിയുടെ വീരനായിക: ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: ‘സുഷമാ’ എന്നത് ഇനി ഒരു പേരിനപ്പുറം രാജ്യത്തിന്‍റെ യശസ്സുയര്‍ത്തുന്ന ചരിത്രവും മഹനീയ ജീവിതത്തിന്‍റെ സുവര്‍ണ്ണ ചരിത്രത്തിനുമാണ് അവസാനമായിരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍.

ആത്മസമര്‍പ്പണത്തിന്‍റെ നവമാതൃക നമുക്കേവര്‍ക്കും കാണിച്ചു തന്ന സുഷമ സ്വരാജ് എന്ന വനിതാ രത്‌നത്തിന്‍റെ ഓര്‍മ്മകള്‍ക്ക് മാത്രം മരണമില്ലെന്നും ഈ വിടവാങ്ങല്‍ വാര്‍ത്ത ഒരുപാട് വേദനിപ്പിക്കുന്നതിനൊപ്പം ഞെട്ടിക്കുകയും ചെയ്‌തെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ഭാരതീയ ജനതാ പാര്‍ട്ടിയുടെ വീരനായിക നമ്മെ വിട്ടു പോയി എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. തന്‍റെ മാതൃസഹജമായ കരുതല്‍ കൊണ്ടും, അര്‍പ്പണ ബോധം കൊണ്ടും എത്രയോ പേരുടെ ജീവിതത്തില്‍ വെളിച്ചമായി മാറിയ നേതാവാണ് സുഷമാ സ്വരാജിനെയെന്നും ശോഭാ സുരേന്ദ്രന്‍ ഓര്‍മ്മിക്കുന്നു.

Related Articles

Latest Articles