Monday, April 29, 2024
spot_img

പടിയിറക്കം ! റിലയൻസ് ഡയറക്ടർ ബോർഡിൽ നിന്ന് നിത അംബാനി പിന്മാറി; നീക്കം മക്കളെ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി; റിലയൻസിൽ ഇനി തലമുറ മാറ്റം

മുംബൈ :റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ബോർഡ് ഓഫ് ഡയറക്ടേഴ്സിൽനിന്ന് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി പിന്മാറി. മക്കളായ ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി ബോർഡിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിത പടിയിറങ്ങുന്നത് എന്നാണ് ലഭിക്കുന്ന വിവരം. അതെ സമയം റിലയന്‍സ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണ്‍ എന്നനിലയില്‍ ആര്‍ഐഎല്‍ ബോര്‍ഡ് യോഗങ്ങളില്‍ സ്ഥിരം ക്ഷണിതാവായി നിത പങ്കെടുക്കും. ഇഷയെയും ആകാശിനെയും അനന്തിനെയും റിലയന്‍സിന്റെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായി നിയമിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ഹ്യൂമന്‍ റിസോഴ്സ്, നോമിനേഷന്‍ ആന്‍ഡ് റെമ്യൂണറേഷന്‍ കമ്മിറ്റി മുന്നോട്ടുവച്ച നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മക്കൾ മൂന്നുപേരും റിലയൻസിന്റെ കീഴിലുള്ള റീട്ടെയില്‍, ഡിജിറ്റല്‍ സേവനങ്ങള്‍, ഊര്‍ജം, മെറ്റീരിയല്‍ ബിസിനസുകളുടെ ചുമതലയേറ്റെടുത്തിരുന്നു.

Related Articles

Latest Articles