Thursday, May 2, 2024
spot_img

എസ് സി മോർച്ച നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യൻങ്കാളി അനുസ്മരണം; ബിജെപി നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : എസ്.സി. മോർച്ച നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യൻങ്കാളി ജയന്തിയോടനുബന്ധിച്ച് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബിജെപി നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

എസ് സി മോർച്ച മണ്ഡലം പ്രസിഡണ്ട് രോഹിണി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ, ഏരിയ പ്രസിഡണ്ട് മധു കാമ്പുറം, റൂബി പ്രകാശൻ , ടി. വേലായുധൻ, കെ.ബാബു എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Related Articles

Latest Articles