Sunday, April 28, 2024
spot_img

ബെഗുസരായ് വെടിവെയ്പ്പ് ആസൂത്രിതമാണെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ ; ഗൂഢാലോചന അന്വേഷിക്കാൻ ഉത്തരവിട്ടു

ബെഗുസരായ്യിൽ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെ, സംഭവങ്ങൾ ഗൂഢാലോചനയുടെ ഭാഗമായി ബോധപൂർവം നടത്തിയതാണെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അവകാശപ്പെട്ടു. വെടിവെപ്പ് നടന്ന ഒരു പ്രദേശത്ത് പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളവരാണ് താമസിച്ചിരുന്നതെന്നും മറ്റൊരിടത്ത് മുസ്ലീം സമുദായത്തിൽ നിന്നുള്ളവരുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബെഗുസരായ് വെടിവയ്പ്പ് സംബന്ധിച്ച് ഡിജിപിയുമായി വിശദമായ ചർച്ച നടത്തിയതായും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടതായും നിതീഷ് കുമാർ നേരത്തെ അറിയിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പ് സംസ്ഥാനത്തെ ക്രമസമാധാനനില അവലോകനം ചെയ്യാൻ മുഖ്യമന്ത്രി യോഗം ചേർന്നിരുന്നു. ഇത്തരം സംഭവങ്ങൾ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

ദേശീയപാതയ്ക്ക് സമീപമുള്ള ബെഗുസരായ്യിൽ ഒന്നിലധികം സ്ഥലങ്ങളിൽ ബൈക്കിലെത്തിയ രണ്ട് അക്രമികൾ ആളുകൾക്ക് നേരെ വിവേചനരഹിതമായി വെടിയുതിർത്തു. ചൊവ്വാഴ്ച്ചയുണ്ടായ വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു

Related Articles

Latest Articles