Sunday, November 1, 2026

നിതിന്റെ മരണം ! അഞ്ചരക്കണ്ടി കോളേജിൽ കൂട്ടരാജി ! അദ്ധ്യാപകർ ഉൾപ്പടെ 7 പേർ രാജിക്കത്ത് നൽകി

കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തെത്തുടർന്നുണ്ടായ വിവാദങ്ങൾക്കിടെ, കോളേജിലെ ഓർത്തോഡോന്റിക് വിഭാഗത്തിലെ അദ്ധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാർ തങ്ങളുടെ തസ്തികകളിൽ നിന്ന് രാജിവെച്ചു. വകുപ്പിലെ ഏഴ് ജീവനക്കാരാണ് ഒന്നിച്ച് രാജിക്കത്ത് സമർപ്പിച്ചിരിക്കുന്നത്. എന്നാൽ ജീവനക്കാരുടെ കൂട്ടരാജി മാനേജ്‌മെന്റ് ഇതുവരെ ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

നിതിൻ രാജിന്റെ മരണത്തെത്തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോളേജിൽ പ്രതിഷേധങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നിതിന്റെ മരണത്തിന് ഉത്തരവാദികളായ അദ്ധ്യാപകർക്കും മറ്റ് ജീവനക്കാർക്കുമെതിരെ സമൂഹ മാദ്ധ്യമങ്ങളിലൂടെയും മറ്റും വിദ്യാർത്ഥികൾ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ക്യാമ്പസിൽ ഉയർന്നുവന്ന ഇത്തരം കടുത്ത പ്രതിഷേധങ്ങൾക്കും വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുള്ള ശക്തമായ ആരോപണങ്ങൾക്കും പിന്നാലെയാണ് ഇപ്പോൾ ഓർത്തോഡോന്റിക് വിഭാഗത്തിലെ മുഴുവൻ ജീവനക്കാരും കൂട്ടത്തോടെ രാജിവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. കോളേജിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Related Articles

Latest Articles