Sunday, June 2, 2024
spot_img

‘അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥർ ജനങ്ങളുടെ തല്ല് കൊള്ളേണ്ടി വരും’; കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

നാഗ്പുർ: ജോലിയിൽ വീഴ്ച വരുത്തുന്ന സർക്കാർ ഉദ്യോഗസ്ഥർ ജനങ്ങളുടെ തല്ല് കൊണ്ടാൽ അതിൽ അത്ഭുതപ്പെടാനില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ലഘു ഉദ്യോഗ് ഭാരതിയുടെ യോഗത്തെ അഭിസംബോധന ചെയ്യവെയാണ് മന്തി ഇപ്രകാരം പറഞ്ഞത്.

ജനപ്രതിനിധികൾ ജോലിയിൽ വീഴ്ചവരുത്തിയാലും തല്ലാൻ ജനങ്ങൾക്ക് അവകാശമുണ്ട്. അത് അവർ തിരഞ്ഞെടുപ്പുകളിൽ കൃത്യമായി നിർവ്വഹിക്കാറുണ്ടെന്നും ഗഡ്കരി പറഞ്ഞു. അഴിമതി കാട്ടിയാല്‍ ഉദ്യോഗസ്ഥര്‍ കള്ളന്മാരാണെന്ന് ജനങ്ങളോട് പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ സാധിക്കാത്ത സംവിധാനങ്ങള്‍ മാറ്റപ്പെടേണ്ടി വരുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു. വ്യവസായ സൗഹൃദമായ അന്തരീക്ഷം രാജ്യത്ത് ശക്തിപ്പെടുകയാണെന്നും ഇത് രാജ്യത്തെ സ്ഥായിയായ പുരോഗതിയിലെത്തിക്കുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

Related Articles

Latest Articles