Friday, September 25, 2026

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ പൊതുവേദിയിൽ ആക്രമണം; വീഡിയോ

പട്‌ന : ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം. ഉടനെ തന്നെ നിതീഷ് കുമാറിനെ കയ്യേറ്റം ചെയ്ത അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. പൊതു പരിപാടിക്കിടെ മുഖ്യമന്ത്രിയെ വേദിയിലെത്തി മർദ്ദിക്കുകയായിരുന്നു.

അതേസമയം തന്റെജന്മനാടായ ബഖ്തിയർപൂരിലായിരുന്നു സംഭവം നടന്നത്. സ്വാതന്ത്ര്യസമര സേനാനിയായ ശില്‍ഭദ്ര യാജിയുടെ പ്രതിമയില്‍ പുഷ്പാർച്ചന നടത്താൻ എത്തിയതായിരുന്നു മുഖ്യമന്ത്രി. തുടർന്ന് വേദിയിലേക്ക് പ്രവേശിക്കുന്നതിനിടെ പുറകിലൂടെ എത്തിയ യുവാവ് സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ആക്രമിക്കുകയായിരുന്നു.

ഇയാളെ ഉടൻ തന്നെ പോലീസ് പിടികൂടി കസ്റ്റഡിയിൽ എടുത്തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ചുറ്റിലും നില്‍ക്കുമ്പോഴായിരുന്നു സുരക്ഷാ വീഴ്ച സംഭവിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

Related Articles

Latest Articles