Sunday, May 19, 2024
spot_img

‘അന്നും ഇന്നും’; രാം ചരണിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്കായി പഴയകാല ചിത്രം പങ്കുവെച്ച് നടൻ ചിരഞ്ജീവി; വൈറൽ പോസ്റ്റ്

തന്റെ പിറന്നാൾ ദിനത്തിൽ നിലയ്ക്കാത്ത ആശംസാപ്രവാഹമാണ് തെന്നിന്ത്യൻ താരം രാം ചരണിനെ തേടിയതെത്തിയത്. ആർആർആർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയം കൂടിയായപ്പോൾ പിറന്നാൾ ദിനത്തിന് ഇരട്ടി മധുരമായിരിക്കുകയാണ്. എന്നാൽ അച്ഛനും നടനുമായ ചിരഞ്ജീവി തന്റെ മകന്റെ കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചുകൊണ്ട് പിറന്നാൾ ആശംസകൾ നേർന്നത്. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച പിറന്നാൾ പോസ്റ്റ് ഞൊടിയിടയിലാണ് ആരാധകർ ഏറ്റെടുത്തത്.മകൻ രാം ചരണിനൊപ്പമുള്ള ഒരു പഴയകാല ചിത്രമാണ് ചിരഞ്ജീവി പങ്കുവെച്ചത്. ‘അന്നും ഇന്നും’ എന്ന ക്യാപ്ഷ്യനോടെയാണ് ഫോട്ടോ പങ്കുവെച്ചത്. സോഷ്യൽ മീഡിയയിലൂടെ മകന് ആശംസകൾ അറിയിക്കുന്നത് അൽപം വിചിത്രമായി തോന്നുന്നുണ്ടെങ്കിലും പിറന്നാൾ ദിനത്തിൽ അവന്റെ ആരാധകർ ഈ ചിത്രം തീർച്ചയായും ഇഷ്ടപ്പെടുമെന്നുള്ളതിനാൽ പങ്കുവെക്കുകയാണെന്ന് ചിരഞ്ജീവി പറഞ്ഞു. മകനെക്കുറിച്ച് ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അതേസമയം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രാം ചരൺ ചിത്രം ആർആർആർ മികച്ച അഭിപ്രായമാണ് നേടി മുന്നേറുന്നത്. ബോക്സോഫീസിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കുകയാണ് ചിത്രം. എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാം ചരണിനെ കൂടാതെ, ജൂനിയർ എൻടിആറും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. അല്ലൂരി സീതരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീമനെയാണ് ജൂനിയർ എൻടിആർ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗൺ, ആലിയ ഭട്ട് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Related Articles

Latest Articles