Monday, April 29, 2024
spot_img

കളി മാറും;കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കരുത്,നിങ്ങൾ ബീഹാറിലേക്ക് നോക്കൂ

 കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം വെറും തെറ്റിദ്ധാരണയുടെ പുറത്താണെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പ്രതിഷേധങ്ങള്‍ മാത്രം നടന്നതുകൊണ്ട് കാര്യമില്ലെന്നും അതോടൊപ്പം ചര്‍ച്ചകള്‍ക്ക് കൂടി കര്‍ഷകര്‍ തയ്യാറാകണമെന്നും നിതീഷ് പറഞ്ഞു.

‘സംഭരണ സംവിധാനത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായി സംസാരിക്കും. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ വെറും തെറ്റിദ്ധാരണയുടെ പുറത്താണ്. ഇരു കൂട്ടരും തമ്മിലുള്ള ചര്‍ച്ചകള്‍ പ്രശ്‌നപരിഹാരത്തിന് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു’, നിതീഷ് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ല് രാജ്യത്തെ കര്‍ഷകര്‍ക്ക് നേട്ടങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സംഭരണ സംവിധാനത്തില്‍ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ബീഹാറിലേക്ക് നോക്കൂ, ഇവിടുത്തെ കര്‍ഷകര്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. ഈ വര്‍ഷവും 3 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കുകയെന്ന ലക്ഷ്യം ഞങ്ങള്‍ കൈവരിച്ചു’, മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles