Sunday, June 16, 2024
spot_img

നിവാർ ചുഴലിക്കാറ്റ്; കേന്ദ്രത്തിന്‍റെ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി; എല്ലാവിധ മുൻകരുതലുകളും കൈക്കൊള്ളണമെന്ന് തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാർക്ക് നിർദേശം

​ദില്ലി: നി​വാ​ര്‍ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ച​ര്‍​ച്ച ന​ട​ത്തി. കേ​ന്ദ്ര​ത്തി​ന്‍റെ എ​ല്ലാ സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്ത​താ​യി പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ചു​ഴ​ലി​ക്കാ​റ്റ് ത​മി​ഴ്നാ​ട് തീ​രം തൊ​ടു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. 120 കി​മീ വേ​ഗ​ത​യി​ല്‍ കാ​റ്റു വീ​ശു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. നി​ല​വി​ല്‍ ചു​ഴ​ലി​ക്കാ​റ്റ് ചെ​ന്നൈ തീ​ര​ത്ത് നി​ന്ന് 450 കി​മീ അ​ക​ലെ​യാ​ണ്. ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി, ആ​ന്ധ്രാ തീ​ര​ങ്ങ​ളി​ല്‍ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

Related Articles

Latest Articles