Tuesday, November 3, 2026

അവിശ്വാസ പ്രമേയം! തീരുമാനമാകും വരെ സഭയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഓം ബിർള ;നോട്ടീസിൽ ഒപ്പുവെയ്ക്കാതെ തൃണമൂൽ കോൺഗ്രസ്

തനിക്കെതിരായ അവിശ്വാസ പ്രമേയത്തിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ സഭാ നടപടികളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള. കഴിഞ്ഞ ദിവസം കോൺഗ്രസ് എംപിമാരായ ഗൗരവ് ഗൊഗോയ്, മുഹമ്മദ് ജാവേദ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് ലോക്‌സഭാ സെക്രട്ടറി ജനറലിന് പ്രമേയത്തിനുള്ള നോട്ടീസ് ഔദ്യോഗികമായി കൈമാറിയത്. സ്പീക്കറുടെ പ്രവർത്തനങ്ങൾ പക്ഷപാതപരമാണെന്നും പ്രതിപക്ഷത്തിന്റെ ജനാധിപത്യപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുന്നുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ പ്രതിപക്ഷത്തിലെ പ്രമുഖരായ തൃണമൂൽ കോൺഗ്രസ് ഈ നോട്ടീസിൽ ഒപ്പുവെച്ചിട്ടില്ല

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സഭയിൽ സംസാരിക്കാൻ മതിയായ സമയം അനുവദിച്ചില്ലെന്നും ബജറ്റ് സമ്മേളനത്തിനിടെ എട്ട് പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തത് ശരിയായ നടപടിയല്ലെന്നുമുള്ള കാര്യങ്ങളാണ് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നത്.

ലോക്സഭ സ്പീക്കറെ നീക്കാനുള്ള നോട്ടീസിൽ സെക്രട്ടറി ജനറൽ നിയമോപദേശം തേടും. നോട്ടീസ് ചട്ടപ്രകാരമാണോ എന്ന് പരിശോധിക്കും. ഉചിതമായ തീരുമാനം സെക്രട്ടറി ജനറൽ കൈക്കൊള്ളാൻ സ്പീക്കർ നിർദ്ദേശിച്ചു. നോട്ടീസ് മാർച്ച് ഒമ്പതിന് സഭയിൽ ചർച്ചയ്ക്കെടുക്കാനാണ് സാധ്യത.

Related Articles

Latest Articles