Thursday, January 8, 2026

യോഗ്യതയ്ക്ക് അനുസൃതമായ തൊഴിലില്ല; വിവാഹവും നടക്കുന്നില്ല; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു : വിവാഹത്തിനായി അനുയോജ്യയായ വധുവിനെ കണ്ടെത്താൻ കഴിയാത്തതിന്റെ മനോവിഷമത്തിൽ കർണാടകയിൽ യുവാവ് ജീവനൊടുക്കി. ഉത്തര കർണാടകയിലെ യെല്ലപ്പുരിലെ വജ്രലി സ്വദേശി നാഗരാജ ഗണപതി ഗവോർ(35) എന്ന യുവാവാണ് മരിച്ചത്. ഗ്രാമത്തിലെ ഒരു ഭാഗത്തു ബൈക്ക് പാർക്ക് ചെയ്ത ശേഷം സമീപത്തെ മരത്തിൽ തൂങ്ങിയാണ് ആത്മഹത്യ ചെയ്തത്.

കുറച്ചു വർഷങ്ങൾ‌ക്കു മുൻപ് ബിരുദ പഠനം പൂർത്തിയാക്കിയെങ്കിലും യോഗ്യതയ്ക്ക് അനുസൃതമായ തൊഴിലൊന്നും ഇയാൾക്ക് കണ്ടെത്താനായില്ല. ഇതിനാൽ തന്നെ വിവാഹവും നടന്നില്ല. തൊഴിലൊന്നും ലഭിക്കാത്തതിനാൽ കൃഷിയിലേക്ക് ഇറങ്ങിയെങ്കിലും ശാരീരിക പ്രശ്നങ്ങൾ കാരണം അവിടെയും നാഗരാജയ്ക്ക് ശോഭിക്കാൻ കഴിഞ്ഞില്ല.

Related Articles

Latest Articles