Sunday, June 16, 2024
spot_img

പാലക്കാട് വധൂവരൻമാരുടെ തല കൂട്ടിമുട്ടിച്ച സംഭവം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ; സംഭവത്തിൽ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിന് നിർദേശം

പാലക്കാട്: പല്ലശനയില്‍ വിവാഹ ദിനത്തിൽ വധുവിനെ ആനയിച്ച് വീട്ടിലേക്ക് കയറ്റുന്നതിനിടെ വധൂവരന്‍മാരുടെ തല കൂട്ടിമുട്ടിച്ച സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലങ്കോട് പോലീസിന് വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

ഇക്കഴിഞ്ഞ 25ന് പാലക്കാട് പല്ലശന സ്വദേശി സച്ചിനും കോഴിക്കോട് മുക്കം സ്വദേശിനി സജ്‌ലയും വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് കയറുന്നതിനിടെയാണ് ബന്ധുക്കളില്‍ ഒരാള്‍ ആചാരമെന്ന പേരിൽ ഇരുവരുടെയും തല കൂട്ടിയിടിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും കടുത്ത വിമർശനം ഉയരുകയും ചെയ്തിരുന്നു. എന്നാൽ പാലക്കാട്ട് ഇത്തരം രീതികള്‍ കല്യാണങ്ങളില്‍ പിന്തുടര്‍ന്നു വരുന്നതായി അഭിപ്രായം ഉയര്‍ന്നിരുന്നു

Related Articles

Latest Articles