Wednesday, May 22, 2024
spot_img

ആർക്കും സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിക്കാനാവില്ല;തരൂരിന് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ

തിരുവനന്തപുരം : ശശി തരൂര്‍ കേരളത്തിൽ സജീവമാകുമെന്ന സൂചനകള്‍ ശക്തമാകുന്നതിനിടെ തരൂര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത്. സ്വയം സ്ഥാനാര്‍ഥിത്വം ആരും പ്രഖ്യാപിക്കാനാകില്ലെന്നും തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും സതീശന്‍ വ്യക്തമാക്കി.

സ്ഥാനാര്‍ഥിത്വം പാര്‍ട്ടി കൈക്കൊള്ളുന്ന തീരുമാനമാണ്. സ്ഥാനാര്‍ഥിത്വം സ്വയം തീരുമാനിക്കുന്നത് ശരില്ല. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് പാര്‍ട്ടിയ്ക്കു വിധേയരായാണ് തീരുമാനങ്ങള്‍ എടുക്കേണ്ടത്. . ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. സതീശന്‍ പറഞ്ഞു .

കേരളത്തില്‍ ഇനി മുതല്‍ സജീവമായുണ്ടാകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടൈന്നും തരൂര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കൂടാതെ കെ. മുരളീധരന്‍ വടകരയില്‍ തന്നെ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. കെ സുധാകരന്‍ മത്സരിക്കുന്നില്ല എന്നറിയിച്ചു. ടി.എന്‍ പ്രതാപനും ലോക്‌സഭയിലേക്കു മത്സരിക്കുന്നില്ല എന്ന് വ്യക്തമാക്കി.

ഇത്തരത്തില്‍ ലോക്‌സഭയില്‍ തുടരാനും സംസ്ഥാന രാഷ്ട്രീയത്തിലേക്കു മടങ്ങാനുമുള്ള ആഗ്രഹങ്ങൾ നേതാക്കള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇവര്‍ക്കുള്ള മറുപടിയാണ് സതീശൻ ഇന്ന് നൽകിയത്.

Related Articles

Latest Articles