Wednesday, May 22, 2024
spot_img

ഫോണും വേണ്ട ആഭരണങ്ങളും വേണ്ട, രോഗിയെ പരിചരിച്ചാൽ മതി! നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര ആരോഗ്യ വകുപ്പ്; നിയമം ലംഘിച്ചാൽ കർശന നടപടി !

ദില്ലി: ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് പുതിയ നിർദേശവുമായി കേന്ദ്ര ആരോഗ്യ വകുപ്പ്. ആശുപത്രിയിലെ മൊബൈൽ ഫോൺ ഉപയോഗം ജീവനക്കാർ നിയന്ത്രിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. നിയമം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും നിർദേശത്തിൽ പറയുന്നു.

മാത്രമല്ല, ആശുപത്രിയിൽ ആഭരണങ്ങൾ ഉപയോഗിക്കുന്നതിലും വിലക്കുണ്ട്. ആഭരണങ്ങളിലും മൊബൈൽ ഫോണിലും സൂക്ഷ്മ ജീവികളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇത് രോഗികളിൽ അണുബാധയ്‌ക്ക് കാരണമാകുമെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇവ ഒഴിവാക്കാൻ നിർദേശം നൽകിയിരിക്കുന്നത്. ശസ്ത്രക്രിയാനന്തര പരിചരണം നടത്തുന്ന മുറികളിലും ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles