Thursday, May 16, 2024
spot_img

വെയ്റ്റിങ് ലിസ്റ്റ് സമ്പ്രദായം ഒഴിവാകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ; ഇനി റിസർവ് ചെയ്യുന്നവർക്കെല്ലാം ടിക്കറ്റ് ലഭിക്കും

ദില്ലി: ടിക്കറ്റ് റിസർവ് ചെയ്യുന്ന എല്ലാവര്‍ക്കും ഇനി മുതല്‍ കൺഫേം ടിക്കറ്റ് നൽകുന്ന പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. നാഷണല്‍ റെയില്‍ പ്ലാന്‍ 2030 എന്ന പേരില്‍ മെഗാ പ്ലാനിന് രൂപം നല്‍കാനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്. ജനങ്ങളുടെയും വിദഗ്ധരുടെ അഭിപ്രായം ആരാഞ്ഞ ശേഷം പദ്ധതി നടപ്പാക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. റിസര്‍വേഷന്‍ ടിക്കറ്റിനായി അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ടിക്കറ്റ് ഉറപ്പാക്കുക എന്നതാണ് പരിഷ്‌കരണത്തിലെ ഏറ്റവും വലിയ സവിശേഷത.

വെയ്റ്റിങ് ലിസ്റ്റ് സമ്പ്രദായം ഒഴിവാക്കുകയാണ് ഇതിലൂടെ റെയിൽവേ ഉദ്ദേശിക്കുന്നത്. ഇതിന് പുറമേ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി വരുമാനം ഉയര്‍ത്താനും പദ്ധതിയിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നു. ചരക്ക് നീക്കം വര്‍ധിപ്പിച്ച് വരുമാനം വര്‍ധിപ്പിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. ഇതിനായി 2030 ഓടേ നാല് കടത്ത് ഇടനാഴി കൂടി സ്ഥാപിക്കാനാണ് റെയില്‍വേ പദ്ധതിയിടുന്നത്.

Related Articles

Latest Articles