Friday, April 19, 2024
spot_img

‘ഭർത്താവിനും കുടുംബത്തിനും വേണ്ടി ജീവിക്കുന്ന സ്ത്രീകൾ എന്റെ മാതൃക’, ‘സ്ത്രീകളാണെങ്കിലും മുസ്ലിമാണെന്ന് മറക്കരുത്, ഹരിതയ്ക്ക് ഉപദേശവുമായി നൂർബിന റഷീദ്

മലപ്പുറം: മുസ്‌ലിം ലീഗിലെ സ്ത്രീകളാണെങ്കിലും ആദ്യം മുസ്‌ലിം ആണെന്ന ബോധം മറക്കരുതെന്ന് വനിതാ ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ്. മുസ്ലിം ലീഗ്, ലിംഗ രാഷ്ട്രീയത്തിനായല്ല നില കൊള്ളുന്നതെന്ന് അവര്‍ പറഞ്ഞു. സി.എച്ച്.അനുസ്മരണ ഏകദിന സെമിനാറിലായിരുന്നു ഹരിത പ്രവർത്തകർക്ക് നൂർബിന ഉപദേശം നൽകിയത്.

ഭര്‍ത്താവിനും കുട്ടികള്‍ക്കും വേണ്ടി ജീവിക്കുന്ന സ്ത്രീകളാണ് തന്റെ മാതൃകയെന്നും നൂര്‍ബിന വ്യക്തമാക്കി. ‘ലീഗിന്റെ ന്യൂനപക്ഷം എന്നാല്‍ മത ന്യൂനപക്ഷമാണ്. ലീഗ് ഭരണഘടനയില്‍ എവിടെയും ലിംഗ ന്യൂനപക്ഷത്തിനായി നിലകൊള്ളാന്‍ പറഞ്ഞിട്ടില്ല. മുസ്ലീം സമുദായത്തില്‍ ജനിച്ചവര്‍ക്ക് ഒരു സംസ്‌കാരം ഉണ്ട്. അത് എല്ലാവരും കാത്ത് സൂക്ഷിക്കണം. മുസ്ലിം ലീഗ് സമുദായ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കുന്നത്. നമ്മള്‍ ലീഗിലെ സ്ത്രീകളാണെങ്കിലും ആദ്യം മുസ്ലിം ആണെന്ന ബോധം മറക്കരുത്’- നൂര്‍ബിന പറഞ്ഞു.

അതേസമയം മുസ്്‌ലിം ലീഗ് നേതൃത്വത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചും മുന്‍ ഭാരവാഹികളെ തളളിപ്പറഞ്ഞും പുതിയ ഹരിത നേതൃത്വവും രംഗത്തെത്തി. ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും വേദനിപ്പിക്കുന്ന യാതൊന്നും ഇനി ഹരിതയില്‍ നിന്ന് ഉണ്ടാകില്ലെന്ന് പുതിയ ഭാരവാഹികള്‍ പരിപാടിയില്‍ വ്യക്തമാക്കി.

Related Articles

Latest Articles