Saturday, May 4, 2024
spot_img

തണുത്തു മരവിച്ച് ഉത്തരേന്ത്യ;
ഒരാഴ്ചയ്ക്കിടെ രക്തസമ്മർദം വർധിച്ചും രക്തം കട്ടപിടിച്ചും 98 പേർ മരിച്ചു

കാൺപൂർ :അതിശൈത്യത്തിൽ തണുത്ത് മരവിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഉത്തർ പ്രദേശിലെ കാൺപൂരിൽ രക്തസമ്മർദം വർധിച്ചും രക്തം കട്ടപിടിച്ചും ഒരാഴ്ചക്കിയിൽ മാത്രം 98 പേർ മരിച്ചു. ഇന്നലെ 14 മരണം റിപ്പോർട്ട് ചെയ്തു. 1.9 ഡിഗ്രി സെല്‍ഷ്യസാണ് രാജ്യ തലസ്ഥാനമായ ദില്ലിയിൽ ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ദില്ലിയിലും തുടരുന്ന അതിശൈത്യം എല്ലാ പ്രായക്കാരെയും ഒരുപോലെ ബാധിച്ചിട്ടുണ്ട് .കാൺപൂരിൽ മരിച്ചവരിൽ 44 പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയും 54 പേർ ആശുപതിയിൽ എത്തുന്നതിന് മുൻപും മരണത്തിനു കീഴടങ്ങി. ഇത് വരെ 333 പേർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട് . വിറ്റാമൻ C അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാനും ചെറുചൂടിൽ പാനീയങ്ങൾ കുടിക്കാനും ആരോഗ്യ വിദഗ്‌ധർ നിർദേശം നൽകി.

അതെ സമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രണ്ട് ദിവസം കൂടി അതി ശൈത്യവും ശക്തമായ മൂടൽ മഞ്ഞും തുടരുമെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നൽകി . യുപി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങൾക്ക് ശൈത്യകാല അവധി നീട്ടിയിട്ടുണ്ട്.

Related Articles

Latest Articles