Thursday, May 23, 2024
spot_img

എംഎൽഎയ്‌ക്കെതിരായ വാർത്ത ഷെയർ ചെയ്തത് പിൻവലിച്ചില്ലെങ്കിൽ ചിത്രംമാറും’:പൊതുപ്രവർത്തകനെതിരെ സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി

കണ്ണൂർ : പയ്യന്നൂർ എംഎൽഎ ടി.ഐ.മധുസൂദനനെതിരായ വാർത്ത ഷെയർ ചെയ്തതിനെ തുടർന്ന് ഭീഷണിയുമായി സിപിഎം ലോക്കൽ സെക്രട്ടറി രംഗത്ത്. പൊതുപ്രവർത്തകനായ ജോബി പീറ്ററിനെ ഭീഷണിപ്പെടുത്തുന്ന കണ്ണൂർ ആലപ്പടമ്പ് ലോക്കൽ സെക്രട്ടറി ടി. വിജയന്റെ ഫോൺ സംഭാഷണം പുറത്തുവന്നു. ജനകീയ സമരത്തെത്തുടർന്ന് മധുസൂദനൻ എംഎൽഎ ഗൃഹസന്ദർശന പരിപാടി ഒഴിവാക്കിയെന്നായിരുന്നു വാർത്ത. ഈ വാർത്തയാണ് ജോബി ഷെയർ ചെയ്തത്.

ആലപ്പടമ്പിൽ മത്സ്യസംസ്കരണ യൂണിറ്റിനെതിരെ ജനകീയ സമരം നടക്കുന്നുണ്ട്. ഇതിനെ തുടർന്നുള്ള നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് എംഎൽഎ ഗൃഹപ്രവേശന പരിപാടിയിൽ നിന്ന് മാറിനിൽക്കുന്നതെന്ന് ഒരു ഓൺലൈനിൽ ചാനലിൽ വാർത്ത വന്നിരുന്നു. ഈ വാർത്ത ജോബി പീറ്റർ പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തിരുന്നു. തുടർന്നാണ് വിജയൻ ഭീഷണിയുമായി രംഗത്തെത്തിയത്. തനിക്ക് മാത്രമല്ല, സമരസമിതിയിലുള്ള എല്ലാവർക്കുമെതിരെ ഭീഷണിയുണ്ടെന്ന് ജോബി പറഞ്ഞു

Related Articles

Latest Articles