Tuesday, April 23, 2024
spot_img

നിഗൂഢതനിറഞ്ഞ നോസ്ട്രഡാമസ് കവിതകൾ ഇംഗ്ലണ്ടിൽ വീണ്ടും ചർച്ചാവിഷയമാകുന്നു; പതിനാറാം നൂറ്റാണ്ടിൽ എഴുതപ്പെട്ടെന്ന് കരുതുന്ന ഈ കവിതകളിൽ എലിസബത്ത് രാജ്ഞിയുടെ മരണത്തെ കുറിച്ചുള്ള പ്രവചനം കിറുകൃത്യം; പുതിയ ബ്രിട്ടീഷ് രാജാവ് ചാൾസ് അധികാരത്തിൽ നിന്ന് വൈകാതെ പുറത്താകുമെന്നും പ്രവചനം

നൂറ്റാണ്ടുകൾക്കപ്പുറമുള്ള കാര്യങ്ങൾപോലും കൃത്യമായി പ്രവചിക്കുന്നതിൽ വിദഗ്ധനാണ് ഫ്രഞ്ച് ദാർശനികനും ജ്യോതിഷിയുമായ നോസ്ട്രഡാമസ്. ഹിറ്റ്ലറുടെ ഉദയം, 9/11 ആക്രമണങ്ങൾ, യൂറോപ്പിലെ യുദ്ധങ്ങൾ എന്നിവയെക്കുറിച്ച് കൃത്യമായ പ്രവചനങ്ങൾ നടത്തിയതിന്റെ ബഹുമതി അദ്ദേഹത്തിനുണ്ട്. ഇപ്പോൾ എലിസബത്ത് രാജ്ഞിയുടെ മരണത്തിനു ശേഷം നോസ്ട്രഡാമസും അദ്ദേഹത്തിന്റെ ദുരൂഹത നിറഞ്ഞ കവിതകളും വീണ്ടും ചർച്ചാവിഷയമാകുകയാണ്. രാജ്ഞിയുടെ മരണം നോസ്ട്രഡാമസ് കവിതകളിൽ കൃത്യമായി പ്രവചിക്കപ്പെട്ടിരുന്നു എന്നാണ് പറയപ്പെടുന്നത്. 1555 ൽ പ്രസിദ്ധീകരിക്കപ്പെട്ടു എന്ന് കരുതുന്ന അദ്ദേഹത്തിന്റെ ‘ലെസ്സ് പ്രൊഫെറ്റിസ്’ എന്ന കവിതയിൽ ഇത്തരം പ്രവചനകളുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പൊതുവേ ദുരൂഹത നിറഞ്ഞതും വ്യാഖ്യാനിക്കാൻ പ്രയാസമുള്ളതുമായ ശ്ലോകങ്ങളാണ് നോസ്ട്രഡാമസിന്റെ കവിതകൾ.

നോസ്ട്രഡാമസിന്റെ കവിതകളിൽ ഗവേഷണം നടത്തുന്നവരിൽ പ്രമുഖനായ എഴുത്തുകാരൻ മാരിയോ റീഡിങ് രചിച്ച ‘നോസ്ട്രഡാമസ് ദി കംപ്ലീറ്റ് പ്രൊഫെസീസ് ഫോർ ദി ഫ്യുച്ചർ’ എന്ന നോസ്ട്രഡാമസ് കവിതകളുടെ വ്യാഖ്യാനത്തിൽ ഇത്തരം പ്രവചനങ്ങളെ കുറിച്ചുള്ള വിശദ വിവരങ്ങളുണ്ട്. 2005 ലാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. രാജ്ഞിയുടെ മരണം പ്രവചിക്കുന്നത്കൊണ്ട് തന്നെ ഈ പുസ്തകത്തിന്റെ ധാരാളം കോപ്പികൾ ഇംഗ്ലണ്ടിൽ വിട്ടുപോയിരുന്നു. ‘എലിസബത്ത് രാജ്ഞി ഏകദേശം 2022 ൽ 96-ആം വയസ്സിൽ മരിക്കും’ എന്നെഴുതിയ ഒരു ശ്ലോകത്തിന്റെ വ്യാഖ്യാനം ഈ പുസ്തകത്തിലുണ്ട്. കൂടാതെ, യുക്രൈനിലെ യുദ്ധം പോലും നോസ്ട്രാഡാമസ് പ്രവചിച്ചിരുന്നതായി സൂചനകളുണ്ട്, ഫ്രാൻസിന് കിഴക്ക് നിന്ന് പോലും ഭീഷണി നേരിടേണ്ടിവരുമെന്ന അവ്യക്തമായ സൂചനകൾ ഈ ശ്ലോകങ്ങളിലുണ്ട്.

വ്യാഖ്യാനങ്ങളെക്കുറിച്ചുള്ള മാരിയോയുടെ പുസ്തകം രാജ്ഞിയുടെ വിയോഗത്തിൽ മാത്രം അവസാനിക്കുന്നില്ല, അത് ചാൾസ് മൂന്നാമൻ രാജാവിന്റെ ഭാവി പ്രവചിക്കുകയും ചെയ്യുന്നു. ചാൾസിനെ ജനങ്ങൾ ബലപ്രയോഗത്തിലൂടെ പുറത്താക്കുമെന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു രാജകുടുംബാംഗമായ ഹാരി രാജകുമാരൻ സിംഹാസനത്തിലെത്തുമെന്നും നോസ്ട്രഡാമസ് പ്രവചിക്കുന്നതായി മാരിയോയുടെ പുസ്തകത്തിൽ പറയുന്നു.

Related Articles

Latest Articles