Sunday, May 19, 2024
spot_img

ശമ്പളം കിട്ടിയില്ല; തലകുത്തി നിന്ന് പ്രതിഷേധിച്ച് കെഎസ്ആർടിസി ഡ്രൈവറും ബിഎംഎസ് എംപ്ലോയീസ് സംഘ് ജില്ലാ വർക്കിം​ഗ് പ്രസിഡന്റുമായ ജയകുമാര്‍

ഇടുക്കി: കെഎസ്ആർടിസി ശമ്പളം മുടങ്ങിയതിൽ വ്യത്യസ്ത പ്രതിഷേധവുമായി ജീവനക്കാരൻ. ശമ്പളം മുടങ്ങിയതിൽ തലകുത്തി നിന്നാണ് മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ കെഎസ് ജയകുമാർ പ്രതിഷേധം നടത്തിയത്. ആയോധനകലയില്‍ പ്രാവീണ്യമുള്ള ആള്‍ കൂടിയാണ് ജയകുമാര്‍. അര മണിക്കൂറോളം തലകുത്തി നിന്ന് ജയകുമാര്‍ പ്രതിഷേധം തുടര്‍ന്നു.

പതിമൂന്നാം തീയ്യതി ആയിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതായതോടെയാണ് ഇങ്ങനെയൊരു പ്രതിഷേധം നടത്താൻ ഇവര്‍ തീരുമാനിച്ചത്. സഹപ്രവര്‍ത്തകരും ജയകുമാറിന് പിന്തുണയായി കൂടെയുണ്ടായിരുന്നു.

മൂന്നാര്‍-ഉദുമല്‍ പേട്ട ബസിലെ ഡ്രൈവറായ ജയകുമാര്‍ ബിഎംഎസ് എംപ്ലോയീസ് സംഘ് ജില്ലാ വർക്കിം​ഗ് പ്രസിഡന്‍റ് കൂടിയാണ്. ഇനിയും ശമ്പളം കിട്ടിയില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്നാണ് ഇവര്‍ അറിയിക്കുന്നത്.

Related Articles

Latest Articles