Sunday, May 5, 2024
spot_img

ഭാരതത്തിനു ഇന്ന് അസാധ്യമായി ഒന്നുമില്ല ; ലോകരാജ്യങ്ങളുടെ മുന്നിൽ ഇനി ഒന്നാം സ്ഥാനത്ത്എത്താനാണ് പരിശ്രമം

ഭോപ്പാൽ :-ഭാരതം നേടിയ നേട്ടങ്ങൾ ഒന്നൊന്നായി എണ്ണിപ്പറഞ്ഞ നരേന്ദ്രമോദി. ഇന്ന് ഭാരതത്തിന് അസാധ്യമായി ഒന്നുമില്ല രാജ്യം കൈവരിച്ച നേട്ടങ്ങളെ എടുത്തുപറഞ്ഞു. സിന്ധ്യ സ്കൂളിന്റെ 125 സ്ഥാപകദിനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം രാജ്യത്തിന്റെ നേട്ടങ്ങൾ എടുത്തു പറഞ്ഞത് .അധികാരത്തിൽ വന്നതിനുശേഷം സർക്കാർ ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർന്നു . തപാൽ വകുപ്പ് പുറത്തിറക്കിയ സ്കൂളിന്റെ സ്മരണിക സ്റ്റാമ്പിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. . ചന്ദ്രയാൻ 3, ഗഗന്യാൻ പരീക്ഷണം , ആർട്ടിക്കിൾ 370 റദ്ദാക്കൽ ,മുത്തലാഖ് ചരക്ക് സേവന നികുതി ,വനിതാ സംവരണം തുടങ്ങി കഴിഞ്ഞ 10 വർഷത്തിൽ പൂർത്തീകരിച്ച് നിരവധി നേട്ടങ്ങൾ അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു . പദ്ധതിയുടെ വിജയം തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്ത് എന്നിവയും അദ്ദേഹം ഓർമപ്പെടുത്തി.

സിന്ധ്യ ഭരണാധികാരികൾ ദീർഘവീക്ഷണം ഉള്ളവരും സംസ്ഥാനത്ത് ജലസംരക്ഷണവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിച്ചവരുമായിരുന്നു. ചെളി ഉപയോഗിച്ച് നിർമ്മിച്ച ഗ്വാളിയാറിലെ ഹർസി അണക്കെട്ട് ദശാബ്ദങ്ങൾക്ക് ശേഷവും ജനങ്ങളുടെ ജലആവശ്യങ്ങൾ നിറവേറ്റുന്നു. മുൻതലമുറ വാരണാസിയിൽ ഗംഗ നദിയിൽ ഗാട്ടുകൾ നിർമ്മിക്കുകയും , ബനാറസ് സർവകലാശാല സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം ചെയ്യുകയും ചെയ്തു. സിന്ധ്യ കുടുംബം ആരംഭിച്ച കമ്പനിയാണ് പിന്നീട് ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനായി മാറിയത് എന്ന് വളരെ കുറച്ചു ആളുകൾക്ക് മാത്രമേ അറിയാവൂ. അന്തരിച്ച മാധവ് റാവു സിന്ധ്യ റെയിൽവേ മന്ത്രിയായിരിക്കെയാണ് ശതാബ്ദി എക്സ്പ്രസ് ആരംഭിച്ചത്. പിന്നീട് വർഷങ്ങളോളം രാജ്യത്ത് ആധുനിക സൗകര്യത്തോടുകൂടി ട്രെയിനുകൾ ആരംഭിച്ചില്ല. എന്നാൽ ഇന്ന് സർക്കാർ വന്ദേഭാരത് , നമോ ഭാരത് ട്രെയിനുകൾ അവതരിപ്പിച്ചു. സിന്ധ്യ ഭരണാധികാരികൾ രാജ്യത്തിന് ഒരുപാട് സംഭാവനകൾ നടത്തിയിരുന്നു .

ഭാരതം ഇന്ന് സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ മുന്നിലാണ്. 2014 ൽ ആകെ 100 സ്റ്റാർട്ടപ്പുകളാണ് ഉണ്ടായിരുന്നത് .
ഇന്ന് അത് ഏകദേശം ഒരു ലക്ഷം ആയി ഉയർന്നു. ഇന്റർനെറ്റ് ഉപയോഗിക്കുന്ന കാര്യത്തിൽ ഇന്ത്യ ലോകത്തെ രണ്ടാമത്തെ രാജ്യമാണ്. മൊബൈൽ ഫോൺ നിർമ്മാണത്തിലും ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തി . വിദ്യാർഥികൾക്ക് ഒരു ഗ്രാമം ദത്തെടുക്കുക, ശുചിത്വത്തിൽ കേന്ദ്രീകരിക്കുക, കർഷകർക്കിടയിൽ പ്രകൃതി കൃഷിയുടെ നേട്ടങ്ങളെ കുറിച്ച് അവബോധം വളർത്തിക്കുക, ദരിദ്ര കുടുംബത്തെ ദത്തെടുക്കുക ,മില്ലെറ്റുകൾ കഴിക്കുക , യോഗ പരിശീലിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് വിദ്യാർഥികൾ സന്നദ്ധരാകണം. ജീവിതത്തിൽ അടുത്ത 25 വർഷം നിങ്ങൾക്കും രാജ്യത്തിനും നിർണായകമാണ് . ആദ്യം രാജ്യം എന്ന സമീപനത്തിലൂടെ 25 വർഷത്തിൽ ഇന്ത്യ ഒരു വികസിത രാജ്യമാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു

Related Articles

Latest Articles