Thursday, May 16, 2024
spot_img

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള വിജ്ഞാപനം ഉടൻ! രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ദില്ലി: പൗരത്വ ഭേദഗതി നിയമം (സി.എ.എ.) നടപ്പാക്കാനുള്ള വിജ്‌ഞാപനം ഉടന്‍ പുറത്തുവരാനിരിക്കെ എല്ലാ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സി.എ.എയ്‌ക്കെതിരേ നടക്കുന്ന പ്രതിഷേധ പരിപാടികളും അതിൽ പങ്കെടുക്കുന്നവരേയും പ്രത്യേകം നിരീക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. പ്രതിഷേധ പ്രകടനങ്ങള്‍ സംഘർഷത്തിലേക്ക് പോകാതിരിക്കാനും വിവരങ്ങള്‍ അപ്പപ്പോള്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാനും കരുതലുണ്ടാകണം എന്നും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരും മുൻപ് വിജ്‌ഞാപനം പുറപ്പെടുവിക്കാന്‍ ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സുരക്ഷാ ഏജന്‍സികള്‍ക്കു ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്‌. ഏതു നിമിഷവും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്‌ഞാപനം പുറപ്പെടുവിച്ചേക്കും.

രാജ്യമെമ്പാടുമുള്ള വിവരങ്ങള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രാലയത്തില്‍ പ്രത്യേക സെല്‍ തയറായിട്ടുണ്ട്‌. സി.എ.എയ്‌ക്കെതിരേ 2020 ലുണ്ടായ പ്രതിഷേധം ദില്ലിയിലും മറ്റും കൈവിട്ടുപോയ സാഹചര്യം മുൻനിർത്തിയാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നിർദേശം നൽകിയിരിക്കുന്നത്. ദില്ലിയിലെ ഷഹീന്‍ബാദ്‌ സമരം പോലുള്ള പ്രതിഷേധങ്ങള്‍ക്ക് വീണ്ടും സാധ്യതയുണ്ട്‌. തമിഴ്‌നാട്ടില്‍ ചെന്നൈയിലും നാഗപട്ടണത്തിനടുത്തുള്ള വണ്ണാറപേട്ടയിലും മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ ശക്‌തമായ പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്‌തതിനു കേരളത്തില്‍മാത്രം 529 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31നോ അതിനുമുമ്പോ ഇന്ത്യയിൽ കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ തുടങ്ങിയ മുസ്ലീം ഇതര കുടിയേറ്റക്കാർക്ക് പൗരത്വം നൽകാനുള്ള നിയമമാണിത്. പാർലമെന്റ് പാസാക്കി നിയമമായെങ്കിലും വിജ്ഞാപനം ചെയ്യാത്തതിനാൽ നടപ്പാക്കിയിട്ടില്ല. പൗരത്വത്തിന് സംസ്ഥാന സർക്കാരുകളുടെ ഇടപെടലില്ലാതെ അപേക്ഷിക്കാനാണ് വെബ് പോർട്ടൽ.

സി.എ.എ ഇന്ത്യൻ പൗരന്മാർക്ക് ബാധകമല്ലാത്തതിനാൽ അവരുടെ അവകാശങ്ങൾ കവരില്ലെന്നിരിക്കെയാണ് പ്രതിഷേധങ്ങൾ അരഞ്ഞെറിയത്. വിദേശികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട 1955 ലെ പൗരത്വ നിയമത്തിന് സി.എ.എ വിരുദ്ധമാകില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.

Related Articles

Latest Articles