Sunday, May 5, 2024
spot_img

ക്ഷേത്രങ്ങളിലെ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കുത്തിത്തുറന്ന് മോഷണം;കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് അറസ്റ്റിൽ,ഉ​ത്സ​വ സീസണിൽ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കാ​ന്‍ പൊലീ​സ് നിർദ്ദേശം

ച​ങ്ങ​നാ​ശേ​രി: ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ കാ​ണി​ക്ക​വ​ഞ്ചി​കൾ കുത്തിത്തുറന്ന് പണം മോഷ്ടിക്കുന്ന കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് അറസ്റ്റിൽ. തി​രു​വ​ല്ല മം​ഗ​ല​ശേ​രി ക​ട​വ് കോ​ള​നി​യി​ല്‍ മ​ണി​യ​നെ(55)​യാ​ണ് അറസ്റ്റ് ചെയ്തത്. ച​ങ്ങ​നാ​ശേ​രി പൊ​ലീ​സ് ആണ് ഇയാളെ പി​ടി​കൂ​ടി​യ​ത്.ക​ഴി​ഞ്ഞ ദിവസം രാ​ത്രിയാണ് ഇയാൾ പിടിയിലായത്. ച​ങ്ങ​നാ​ശേ​രി കെ​എ​സ്ആ​ര്‍ടി​സി സ്റ്റാ​ന്‍ഡി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും പൊലീ​സ് സം​ഘ​ത്തെ ​ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്, പൊലീ​സ് പി​ന്തു​ട​ര്‍ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ജി​ല്ല​യി​ല്‍ ഉ​ത്സ​വ സീ​സ​ണ്‍ തു​ട​ങ്ങി​യ​തി​നാ​ല്‍ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കാ​ന്‍ ജി​ല്ലാ പൊലീ​സ് ചീ​ഫ് കെ. ​കാ​ര്‍ത്തി​ക് എ​ല്ലാ സ്റ്റേ​ഷ​നു​ക​ള്‍ക്കും ക​ര്‍ശ​ന നി​ര്‍ദ്ദേശം ന​ല്‍കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍ന്നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ണി​യ​ന്‍ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലായ​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍നി​ന്നും മോ​ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ആ​യു​ധ​ങ്ങ​ളും, പ​ണ​വും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു

Related Articles

Latest Articles