Saturday, May 18, 2024
spot_img

ഇനിയാണ് കളി ! കരുക്കൾ നീക്കി മോദി ! തമിഴ്നാട് പിടിച്ചെടുക്കാൻ BJP !

സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രമാണ് ഇപ്പോൾ വൈറലായി കൊണ്ട് ഇരിക്കുന്നത്. ഇവിടെ വിറപ്പിച്ചു നടന്ന പിണറായി വിജയൻ കോട്ടും സ്യുട്ടുമൊക്കെ ഇട്ടു അങ്ങ് അമേരിക്കയിൽ ഇരിക്കുന്നത് ഒരു പഴയ ഇരുമ്പ് കസേരയിൽ. ഇവിടെ എങ്ങനെ നടന്ന ആളായിരുന്നു ഇപ്പോൾ അവിടെ പോയപ്പോൾ ഇരിക്കുന്ന ഇരുപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ചർച്ച വിഷയം. ഇപ്പോഴിതാ, മുഖ്യമന്ത്രിയെ പരിഹസിച്ചു കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് രാഷ്‌ട്രീയ നിരീക്ഷകൻ അഡ്വ എ.ജയശങ്കർ. ഇത്ര ധന്യത തികഞ്ഞു കാൺകയില്ലത്ര നൂനമൊരു സാർവ്വഭൗമനിൽ.. ന്യൂയോർക്കിലെ ജനത്തിരക്കേറിയ ടൈം സ്‌ക്വയറിൽ, മുതലാളിത്തത്തെ നിലംപരിശാക്കി ചെങ്കൊടി പാറിക്കുന്ന മംഗള മുഹൂർത്തം സ്വപ്നം കാണുന്ന നമ്മുടെ ജൈവ ബുദ്ധിജീവി എന്നായിരുന്നു ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്.

അതേസമയം, വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ ഏറെ സുലഭവും പ്രചാരത്തിലുണ്ടായിരുന്നതും എന്നാല്‍ ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ടതുമായ ഇരുമ്പിന്റെ കസേരയാണ് വേദിയില്‍ ഇരിക്കാനായി പിണറായിക്ക് ഒരുക്കിയിരുന്നത്. വെള്ള പെയിന്റ് അടിച്ച കേസരയ്‌ക്ക് കൈകള്‍ വയ്‌ക്കാനുള്ള സൗകര്യം പോലുമുണ്ടായിരുന്നില്ല. ഇതിനെ ചൊല്ലിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ട്രോളുകളുടെ പെരുമഴ ഉണ്ടാകുന്നത്. രണ്ടര ലക്ഷം അമേരിക്കക്കാരെ അഭിസംബോധന ചെയ്യാനെത്തിയ ഒരേയൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ അപമാനിക്കുന്നോയെന്നാണ് സോഷ്യൽ മീഡിയയിലെ മറ്റൊരു ട്രോൾ. ടൈംസ് സ്‌ക്വയറിൽ നടന്നത് കവലപ്രസംഗമാണെന്ന് പോലും ചിലർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. ഇരിക്കാൻ ലക്ഷ്വറി കസേര നൽകിയിട്ടും വിനയത്തോടെ ഇരുമ്പ് കസേരയിൽ ഇരിക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം വൈറലായി എന്നിങ്ങനെ ട്രോളുകൾ നീളുകയാണ്.

അതേസമയം,നാട്ടിലെ പഴയ കല്യാണ കസേര അമേരിക്കയിൽ കണ്ടതിൽ സന്തോഷം പ്രകടിപ്പിക്കുന്നവരുമുണ്ട്. കാലം പോയപ്പോൾ തുരുമ്പിച്ച് പോയ കസേര നമ്മുടെ ഗൃഹാതുരത്വമായി ഇപ്പോൾ കണി കാണാൻ ആക്രിക്കടയിൽ പോലും ഈ ഇരുമ്പൻ ആസനം ഇല്ലായെന്നിരിക്കെ ഈ കാഴ്‌ച്ച ഒരുക്കിയ പിണറായിയ്‌ക്ക് നന്ദി പറയുന്നവരുമുണ്ട്. രണ്ടര ലക്ഷം അമേരിക്കക്കാര്‍ പ്രസംഗം കേള്‍ക്കും. ആയിരം പ്രവാസി മലയാളികള്‍ എത്തും എന്നൊക്കെ കൊട്ടിഘോഷിച്ച മുഖ്യമന്ത്രിയുടെ ന്യൂയോര്‍ക്ക് ടൈം സ്വകയര്‍ സമ്മേളനം പൊളിഞ്ഞതിനു പിന്നാലെയാണ് കസേര വിവാദവും എത്തിയത്. ലോക കേരള സഭ സമ്മളനത്തിലെ 200 ഓളം പ്രതിനിധികളല്ലാതെ പൊതു സമ്മേളനത്തിൽ പങ്കെടുത്തത് വിരലിലെണ്ണാവുന്നവർ മാത്രമെന്ന് പുറത്തുവരുന്ന റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നതിന് മുന്നിലും പിന്നിലും ഒക്കെ വേറെ പരിപാടികളും അതേ സമയം ഉണ്ടായിരുന്നു. അതിനൊക്കെ ഉള്ള ആളുകൾ പോലും പിണറായിയുടെ പരിപാടിക്കെത്തിയില്ലെന്നതാണ് അതി വിശേഷം.

Related Articles

Latest Articles