കിടപ്പ് രോഗിയായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനന്തപുരം തെയ്യാറ്റിൻകരയിലാണ് സംഭവം. സ്വദേശി ഗോപി(72)യാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയെയായിരുന്നു സംഭവം നടന്നത്. കൃത്യം ചെയ്‌ത ഭാര്യ സുമതിയെ അടുത്തുളള കുളക്കരയിൽ അബോധാവസ്ഥയിൽ കണ്ടെത്തി.
അതേസമയം 15 വര്‍ഷമായി പക്ഷാഘാതം പിടിപെട്ട് ബുദ്ധിമുട്ടുന്ന ഗോപിയുടെ വിഷമം കാണാന്‍ സാധിക്കാത്തതുകൊണ്ടാണ് താന്‍ കൊലപ്പെടുത്തിയതെന്ന് സുമതി നെയ്യാറ്റിന്‍കര പൊലീസിനോട് പറഞ്ഞു. വീട് പുതുക്കിപണിയുന്നതിനാൽ സമീപത്ത് നിർമ്മിച്ച ചെറിയ ഒറ്റമുറി വീട്ടിലായിരുന്നു ഗോപിയും സുമതിയും താമസിച്ചിരുന്നത്. ചികിത്സയിൽ കഴിയുന്ന സുമതിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

