Sunday, April 28, 2024
spot_img

സിൽവർ ലൈനിൽ നിലപാട് എടുത്തിട്ടില്ലെന്ന് എൻ.എസ്.എസ്; കോടിയേരിക്ക് മറുപടിയുമായി കേന്ദ്ര സഹമന്ത്രി വി. മുരളീധരനും

ചങ്ങനാശ്ശേരി: സിൽവർ ലൈന് അനുകൂലമായോ പ്രതികൂലമായോ നിലപാടെടുക്കില്ലെന്ന് വ്യക്തമാക്കി എൻ എസ് എസ് രം​ഗത്ത്. കെ. റെയിലിന് എതിരായ പ്രതിഷേധത്തിനിടെ മാടപ്പള്ളി സന്ദർശിച്ചത് ചങ്ങനാശേരിയിലെ സ്ഥലം നഷ്ടമാകുന്ന താലൂക്ക് യൂണിയൻ നേതാവാണ്. ഹരികുമാർ കോയിക്കലിന് സന്ദർശനത്തിന് അനുമതി നൽകിയത് വ്യക്തിപരമായ കാരണത്താലാണെന്നും എൻ.എസ്.എസ് വ്യക്തമാക്കി.

അതേസമയം സിൽവർ ലൈൻ സമരത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിമോചന സമരത്തോട് ഉപമിക്കുന്നത് ജനങ്ങളുടെ സമുദായം നോക്കിയാണെന്ന രൂക്ഷമായ ആരോപണവുമായി കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ നേരത്തേ രം​ഗത്തെത്തിയിരുന്നു. പ്രദേശവാസികളുടെ നീറുന്ന പ്രശ്നങ്ങളല്ല, മറിച്ച് അവരുടെ സമുദായമാണ് സി.പി.എമ്മിന്റെ പ്രശ്നമെന്നും . അതുകൊണ്ടാണ് സിൽവർ ലൈനിന് എതിരായ ജനകീയ സമരങ്ങളെ സി.പി.ഐ.എം വിമോചന സമരം, ചങ്ങനാശേരി സമരം എന്നൊക്കെ വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ചങ്ങനാശേരിയിലെ ആർച്ച് ബിഷപ്പ് പെരുന്തോട്ടം പിതാവും എൻ.എസ്.എസ് നേതാവ് ഹരികുമാർ കോയിക്കലും സമര സ്ഥലത്തെ പോലീസ് അതിക്രമത്തിന് ഇരയായ ജനങ്ങളെ സന്ദർശിച്ചിരുന്നു. അതിനെന്താണ് തെറ്റ്. പ്രതിഷേധത്തിനിടെ സമരസ്ഥലത്ത് പെട്ടുപോയ ഒന്നാംക്ലാസുകാരിയായ സോമിയയുടെ കരച്ചിൽ കണ്ടാൽ ഹൃദയമുള്ള ആരും അവിടെപ്പോയി അവരെ സമാധാനിപ്പിക്കും. സമരത്തിന് മുന്നിൽ കുട്ടികളെ നിർത്തുന്നുവെന്നാരോപിച്ച് സർക്കാർ ബാലാവകാശ നിയമപ്രകാരം കേസെടുക്കുന്നത് ഉചിതമല്ല. സമുദായത്തിന്റെ പേര് പറഞ്ഞ് സമരത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്’- അദ്ദേഹം ആരോപിച്ചു.

Related Articles

Latest Articles