ചാരുംമൂട്: വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ വ്യാജ അക്കൗണ്ടുകൾ വഴി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ.ചങ്ങനാശ്ശേരി കങ്ങഴ മുടന്താനം മണിയൻകുളം വീട്ടിൽ സിയാദ് (35), ഇയാളുടെ കൂട്ടുകാരനും അയൽവാസിയുമായ പദലിൽ അബ്ദുൾ സലാം (39) എന്നിവരെയാണ് വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതി സിയാദിന്റെ കൂട്ടുകാരനായിരുന്നു വീട്ടമ്മയുടെ ഭർത്താവ്. ഈ അടുപ്പം വെച്ചാണ് വീട്ടമ്മയുമായി ഒന്നാം പ്രതി ഇണക്കത്തിലായത്. വീട്ടമ്മയുടെ ഭർത്താവുമായി കൂട്ടുകാർ തെറ്റിപ്പിരിഞ്ഞതിനെത്തുടർന്ന് സിയാദും സലാമും നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു.

