Tuesday, May 21, 2024
spot_img

വേലി തന്നെ വിളവ് തിന്നുമ്പോൾ …
പാർട്ടി പ്രവർത്തകയടക്കമുള്ള സ്ത്രീകളുടെ നഗ്നദൃശ്യം ഫോണിൽ:
പരാതിക്കാരെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന് നോട്ടിസ്

ആലപ്പുഴ : പാർട്ടി പ്രവർത്തകയടക്കമുള്ള സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ച സംഭവത്തിൽ പരാതിക്കാരെ ഭീഷണിപ്പെടുത്തിയ ആലപ്പുഴ സൗത്ത് സിപിഎം ഏരിയാ കമ്മറ്റി അംഗം എ.ഡി.ജയന് ജില്ലാ സെക്രട്ടേറിയറ്റിന്റെ നിർദേശപ്രകാരം ഏരിയാ കമ്മറ്റി കാരണം കാണിക്കൽ നോട്ടിസ് കൊടുത്തു.

സംഭവത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവ് സോണയ്‌ക്കെതിരെപരാതി നൽകിയവരെ ഭീഷണിപ്പെടുത്തിയെന്നാണ് ജയനെതിരായ ആരോപണം. പരാതി പിൻവലിക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരായ സ്ത്രീകളെയും അവരുടെ ഭർത്താക്കന്മാരെയും ബന്ധുക്കളെയുമൊക്കെ ഏതാനും സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. എ.പി.സോണയെ പിന്തുണച്ച് ഇയാൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. പാർട്ടി പുറത്താക്കിയ ഒരാളെ പരസ്യമായി പിന്തുണയ്ക്കുകയും അയാൾക്കു വേണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതു അതീവ ഗൗരവപരമായ വീഴ്ചയായാണ് പാർട്ടി കാണുന്നത്.

Related Articles

Latest Articles