കൊച്ചി: കൊച്ചിയിലെ നമ്പർ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് ഉള്‍പ്പെട്ട പോക്സോ കേസില്‍ 3 പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കേസ് കെട്ടിച്ചമച്ചതാണെന്നും ബ്ലാക്മെയിലിംഗ് ആണ് പരാതിക്ക് പിന്നിലെ ലക്ഷ്യമെന്നും പ്രതികള്‍ കോടതിയിൽ വാദിച്ചു.
പോക്സോ കേസിലെ വകുപ്പുകള്‍ തനിക്കെതിരെ നിലനില്‍ക്കില്ല എന്നാണ് റോയ് വയലാട്ടിന്റെ വാദം. മോഡലുകളുടെ മരണം ഉണ്ടായപ്പോള്‍ ഉന്നയിച്ച അതേ വാദങ്ങള്‍ ആണ് ഈ കേസിലും പ്രതി ഉന്നയിക്കുന്നത്.
പരാതിക്കാരിയായ സ്ത്രീ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയതിന് മുന്‍പും കേസുണ്ടെന്നും പ്രതികള്‍ വാദിച്ചു. തുടര്‍ന്നാണ് കൂടുതല്‍ വാദത്തിനായി കേസ് മാറ്റിയത്.

