Friday, May 17, 2024
spot_img

ഭാരതീയന് എന്തുവേണമെന്ന് മോദിക്കറിയാമെന്ന് നുസ്രത്ത് ജഹാൻ !

നിരവധി വികസന പ്രവർത്തനങ്ങൾ ചെയ്യുന്നതിനോടൊപ്പം സ്ത്രീകൾക്ക് ഗുണകരമാകുന്ന ഒട്ടനവധി പദ്ധതികളും നിയമങ്ങളുമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്നത്. അത്തരത്തിലൊന്നാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പാസാക്കിയ ക്രിമിനൽ നിയമ ബില്ലുകളിലൊന്ന്. ഇതിനെകുറിച്ച് വിശദമായി പങ്കുവയ്ക്കുകയാണ് റിപ്പബ്ളിക്കൻ പാർട്ടി നേതാവ് നുസ്രത്ത് ജഹാൻ.

നുസ്രത്ത് ജഹാൻ പറയുന്നത് പോലെ 60 വർഷത്തിലേറെ ഇന്ത്യ ഭരിച്ചിട്ടും മാറ്റാത്ത ബ്രിട്ടിഷുകാർ കൊണ്ട് വന്ന നിയമങ്ങളാണ് കേന്ദ്ര സർക്കാർ തച്ചുടച്ച് കളഞ്ഞിരിക്കുന്നത്. കാരണം, എന്താണ് ഒരു ഭാരതീയന് വേണ്ട നിയമങ്ങളെന്ന് കേന്ദ്ര സർക്കാരിന് നന്നായറിയാമെന്നും നുസ്രത്ത് ജഹാൻ പറയുന്നു. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നീ ബില്ലുകളാണ് ലോക്‌സഭയിൽ പാസാക്കിയിരിക്കുന്നത്. ബില്ലുകൾ രാജ്യസഭ കൂടി പാസാക്കി രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ 1860- ലെ ഇന്ത്യൻ ശിക്ഷാനിയമവും, 1898- ലെ ക്രിമിനൽ നടപടിച്ചട്ടവും, 1872-ലെ ഇന്ത്യൻ തെളിവ് നിയമവും ഇല്ലാതാവും. ഇതുപ്രകാരം പരിഷ്കരിച്ച ക്രിമിനൽ നിയമങ്ങളിൽ ചികിത്സപ്പിഴവിന് ഡോക്ടർമാർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുക്കുന്ന വകുപ്പ് ഒഴിവാക്കും. പുതിയതായി വന്ന ബില്ലുകളും അതുമൂലം സംഭവിക്കുന്ന പ്രധാന മാറ്റങ്ങളും ഇവയാണ്. ഭാരതീയ ന്യായ സംഹിത എന്ന ബില്ല് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ എന്ന പേരിൽ ഒരു പുതിയ അദ്ധ്യായമാണ് ഇതിൽ അവതരിപ്പിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലെെംഗിക കുറ്റകൃത്യങ്ങളാണ് ഇതിൽ കെെകാര്യം ചെയ്യുക. 18 വയസിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്താൽ ജീവപര്യന്തമോ വധശിക്ഷയോ നൽകുന്നതിന് ഇതിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എല്ലാ കൂട്ടബലാത്സംഗക്കേസുകളിലും 20വർഷം തടവോ ജീവപര്യന്തമോ ലഭിക്കാം. കൂടാതെ, സാമ്പത്തിക കുറ്റകൃത്യങ്ങളും ഇതിൽ നിർവചിക്കപ്പെട്ടിരിക്കുന്നു. ആൾക്കൂട്ട കൊലപാതകം സംബന്ധിച്ചും പുതിയ വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ട്. വംശം, ജാതി, സമുദായം മുതലായവയെ അടിസ്ഥാനമാക്കിയുള്ള കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ സംബന്ധിച്ച പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്, അതിന് ജീവപര്യന്തമോ വധശിക്ഷയോ നൽകുന്ന വ്യവസ്ഥയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിൽ 531 വിഭാഗങ്ങളാണ് ഉണ്ടാകുക. സിആർപിസിയുടെ 484 വിഭാഗങ്ങൾക്ക് പകരമാണിത്. ബില്ലിൽ ആകെ 177 വ്യവസ്ഥകൾ മാറ്റി ഒമ്പത് പുതിയ വകുപ്പുകളും 39 പുതിയ ഉപവകുപ്പുകളും ഇതിലേക്ക് ചേർത്തിരിക്കുകയാണ്. കരട് നിയമത്തിൽ 44 പുതിയ വ്യവസ്ഥകളും വ്യക്തതകളും ചേർത്തിട്ടുണ്ട്. ഇതിൽ കുറ്റകൃത്യം അന്വേഷിക്കാൻ പൊലീസിന് കൂടുതൽ അധികാരം നൽകുന്നു. വിചാരണ പ്രക്രിയയെ കാര്യക്ഷമമാക്കുകയും കോടതികൾ ഒരു നിശ്ചിത സമയത്തിനുള്ളിൽ കേസുകൾ തീർപ്പാക്കണമെന്നും ഇതിൽ ആവശ്യപ്പെടുന്നു. അതേസമയം, ഭാരതീയ സാക്ഷ്യ ബില്ലിൽ 170 വ്യവസ്ഥകൾ ഉണ്ട്. ആകെ 24 വ്യവസ്ഥകൾ മാറ്റി രണ്ട് പുതിയ വ്യവസ്ഥകളും ആറ് ഉപ വ്യവസ്ഥകളും കൂട്ടിച്ചേർക്കുകയും ആറ് വ്യവസ്ഥകൾ ബില്ലിൽ നിന്ന് റദ്ദാക്കുകയും ചെയ്തു. ഇന്ത്യയിലെ സമീപകാല ക്രിമിനൽ നീതിന്യായ പരിഷ്കരണം മുൻഗണനകളിൽ ഗണ്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ഇതിൽ സ്ത്രീകൾക്കും കുട്ടികൾക്കും രാഷ്ട്രത്തിനും എതിരായ കുറ്റകൃത്യങ്ങളെ മുൻ‌നിരയിൽ നിർത്തുന്നു. രാജ്യദ്രോഹക്കുറ്റമടക്കം ബ്രിട്ടീഷ് കാലഘട്ടത്തിലെ നിയമങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് പുതിയ ബില്ല്.

Related Articles

Latest Articles