കൊച്ചി: ഉത്തരേന്ത്യന്‍ ജനങ്ങളുടെ മനസില്‍ അയോധ്യ പ്രശ്‌നം സ്വാധീനമുണ്ടാക്കിയതിന് സമാനമായ രീതിയിലാണ് ശബരിമല വിഷയം കേരളത്തിലെ ഭക്തര്‍ കാണുന്നതെന്നും നേമം എംഎല്‍എ ഒ രാജഗോപാല്‍.
ആ സ്വാധീനം സ്വാഭാവികമാണെന്നും എല്‍ഡിഎഫിന് കേരളത്തില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.ജനവിശ്വാസം സംരക്ഷിക്കേണ്ട സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അത് ജനം മറക്കില്ലെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്ത് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിനെ മറികടന്ന് തിരഞ്ഞെടുപ്പില്‍ വിജയിക്കുവാന്‍ ബിജെപിക്ക് സാധിക്കും. ബിജെപിക്ക് അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്ന് രാജഗോപാല്‍ വ്യക്തമാക്കി.

