Saturday, November 14, 2026

ഹിന്ദു ദേവതമാരുടെ പേരിൽ സത്യപ്രതിജ്ഞ ! തിരു.നഗരസഭയിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധു ! വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ഹിന്ദു ദേവതമാരുടെ പേര് എടുത്തുപറഞ്ഞ് സത്യപ്രതിജ്ഞ ചെയ്ത കൗൺസിലർമാരുടെ നടപടി അസാധുവാണെന്ന് ഹൈക്കോടതി. ഈ 20 കൗൺസിലർമാരും വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഉത്തരവിട്ടു. വിധി വന്ന് നാലാഴ്ചയ്ക്കകം ഭരണഘടനാ അനുസൃതമായി പുതിയ സത്യപ്രതിജ്ഞ നടപടികൾ പൂർത്തിയാക്കണമെന്നാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.

എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി.ദീപക് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പിൽ വിജയിച്ച 20 ബിജെപി കൗൺസിലർമാർ ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്തെന്ന് കാട്ടിയാണ് ദീപക് കോടതിയെ സമീപിച്ചത്. കോർപറേഷനിലെ സത്യപ്രതിജ്ഞ വേളയിൽ 20 ബിജെപി കൗൺസിലർമാർ വിവിധ പേരുകളിലാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് ഹർജിയിൽ പറഞ്ഞിരുന്നു.

Related Articles

Latest Articles