Monday, May 20, 2024
spot_img

ഏകദിന ലോകകപ്പ്; ശ്രീലങ്ക യോഗ്യതയ്ക്കരികിൽ ; വെസ്റ്റിൻഡീസിന് ഇനി അത്ഭുതങ്ങൾ സംഭവിക്കണം

ബുലവായ : ക്വാളിഫയർ ടൂർണമെന്റിലെ സൂപ്പർ സിക്സ് റൗണ്ടിൽ നെതർലൻഡ്സിനെതിരായ വിജയത്തോടെ ശ്രീലങ്ക ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടരികിലെത്തി. അടുത്ത 2 മത്സരങ്ങളിൽ ഒരെണ്ണം ജയിച്ചാൽ പോലും ശ്രീലങ്കയ്ക്ക് ലോകകപ്പിലേക്ക് യോഗ്യത ലഭിക്കും. അഥവാ ജയിച്ചില്ലെങ്കിലും മികച്ച നെറ്റ് റൺറേറ്റ് ഉള്ളതിനാൽ ശ്രീലങ്കയ്ക്ക് യോഗ്യത നേടാനാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

21 റൺസിനായിരുന്നു നെതർലൻഡ്സിനെതിരായ ലങ്കൻ വിജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 47.4 ഓവറിൽ 213 റൺസിൽ പുറത്തായപ്പോൾ തോൽവി മണത്തെങ്കിലും ലങ്കൻ ബോളർമാർ നിറഞ്ഞാടിയപ്പോൾ നെതർലാൻഡ്‌സ് 40 ഓവറിൽ 192 റൺസിന് പുറത്താക്കി.

സൂപ്പർ സിക്സ് റൗണ്ടിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്കാണ് ലോകകപ്പ് യോഗ്യത ലഭിക്കുക. 6 പോയിന്റ് വീതമുള്ള ശ്രീലങ്കയും സിംബാബ്‍വെയുമാണ് നിലവിൽ യഥാക്രമം ഒന്നാമതും രണ്ടാമതും നിൽക്കുന്നത്. അടുത്ത മത്സരം ജയിച്ചാൽ ഇരുവർക്കും ലോകകപ്പ് യോഗ്യത ഉറപ്പിക്കാം. സിംബാബ്‌വെയും വെസ്റ്റിൻഡീസുമാണ് ശ്രീലങ്കയുടെ അടുത്ത എതിരാളികൾ. എന്നാൽ നിലവിൽ പോയിന്റ് ഒന്നുമില്ലാത്ത വെസ്റ്റിൻഡീസിന് അടുത്ത 3 മത്സരങ്ങൾ വൻ മാർജിനിൽ ജയിക്കുകയും ശ്രീലങ്ക, സിംബാബ്‌വെ എന്നീ ടീമുകൾ തോൽക്കുകയും ചെയ്താൽ മാത്രമേ യോഗ്യത നേടാനാകൂ. മോശം റൺ റേറ്റും ടീമിനെ പിന്നോട്ടടിക്കുകയാണ്

Related Articles

Latest Articles