Saturday, May 18, 2024
spot_img

പത്തനംതിട്ടയിൽ വീണ്ടും കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ; 2.05 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത് എക്‌സൈസ്

പത്തനംതിട്ടയിൽ വീണ്ടും കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ. തിരുവല്ല വൈഎംസിഎ കവലക്ക് സമീപത്തു നിന്നും സഞ്ജയ് കില എന്നയാളെയാണ് കഞ്ചാവുമായി എക്‌സൈസ് അറസ്റ്റ് ചെയ്തത്. 2.05 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും എക്‌സൈസ് പിടിച്ചെടുത്തു.

അതേസമയം, ഒരു ദിവസം മുൻപ് മറ്റൊരു ഒഡീഷാ സ്വദേശിയേയും തിരുവല്ല ബസ് സ്റ്റാൻഡിന് സമീപത്തു നിന്നും കഞ്ചാവുമായി പിടികൂടിയിരുന്നു.
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവല്ല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബിജു വർഗീസും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പണം മുൻകൂറായി അടച്ചാൽ കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘത്തിലെ രണ്ടുപേരാണ് രണ്ടുദിവസത്തിനിടെ പിടിയിലായിരിക്കുന്നത്.

Related Articles

Latest Articles