Sunday, November 1, 2026

ഒഡീഷ ട്രെയിൻ ദുരന്തം; രക്ഷാദൗത്യം പൂർത്തിയായി; ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളിലേക്ക് കടന്നതായി റെയില്‍വേ

ഭുവനേശ്വർ : രാജ്യത്തെ ഞെട്ടിച്ച ഒഡീഷ ട്രെയിൻ ദുരന്തത്തിലെ രക്ഷാദൗത്യം പൂർത്തിയായി. അപകടത്തിൽപ്പെട്ട ട്രെയിനുകളിലെ ബോഗികളിൽ കുടുങ്ങിയവരെ പുറത്തെടുത്തു. ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം തുടങ്ങിയതായി റെയില്‍വേ അറിയിച്ചു. ദുരന്തത്തിൽ 261 മരണമാണു ഇതുവരെ സ്ഥിരീകരിച്ചത്. 650പേർക്ക് പരിക്കേറ്റു. സ്ഥിതിഗതികൾ വിലയിരുത്തുവാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബാലസോറിലെത്തും. അപകടം നടന്ന സ്ഥലവും ആശുപത്രികളിൽ ചികിത്സയിലുള്ളവരെയും അദ്ദേഹം സന്ദർശിക്കുമെന്നാണ് വിവരം.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതലയോഗം നടത്തി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും ബാലസോറിലെത്തി. ട്രെയിൻ ദുരന്തം ഉന്നതതലസമിതി അന്വേഷിക്കുമെന്ന് റെയിൽവേമന്ത്രി വ്യക്തമാക്കി. ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിനു 10 ലക്ഷം രൂപ റെയിൽവേ നൽകും.

Related Articles

Latest Articles