Sunday, May 19, 2024
spot_img

സമാനതകൾ ഇല്ലാത്ത ദുരന്തം;രക്തം ആവശ്യമുള്ളവർക്ക് എത്തിച്ചുകൊടുക്കാൻ ആരാധകരോട് അഭ്യർത്ഥിച്ച് നടൻ ചിരഞ്ജീവി

ഒഡിഷയിലുണ്ടായ ട്രെയിൻ അപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. 238 പേർ മരിക്കുകയും 900 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. നിരവധിപേരാണ് അപകടത്തിൽ പരിക്കേറ്റവർക്ക് സഹായ വാഗ്ദാനവുമായി രംഗത്തെത്തുന്നത്. ഇപ്പോൾ അപകടമേഖലയുടെ പരിസരത്തുള്ള തന്റെ ആരാധകരോട് നടൻ ചിരഞ്ജീവി നടത്തിയ ആഹ്വാനമാണ് ശ്രദ്ധേയമായി മാറുന്നത്.

രക്തം ആവശ്യമുള്ളവർക്ക് അത് എത്തിച്ചു നൽകണമെന്നും രക്തം ദാനം ചെയ്യണമെന്നുമാണ് ചിരഞ്ജീവി ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ഒഡിഷയിലെ ട്രെയിൻ അപകടത്തിലും മരണത്തിലും താൻ ഞെട്ടിപ്പോയെന്നും ചിരഞ്ജീവി ട്വീറ്റ് ചെയ്തു. ജീവൻ രക്ഷിക്കാൻ രക്ത യൂണിറ്റുകളുടെ അടിയന്തിര ആവശ്യമുണ്ടെന്ന് താൻ മനസ്സിലാക്കുന്നു. രക്തം ദാനം ചെയ്യുന്നതിന് സാധ്യമായ എല്ലാ സഹായവും നൽകാൻ എല്ലാ ആരാധകരോടും സമീപ പ്രദേശങ്ങളിലെ സുമനസുകളോടും അഭ്യർത്ഥിക്കുകയാണെന്ന് ചിരഞ്ജീവി ട്വീറ്റ് ചെയ്തിരിക്കുന്നത്.

Related Articles

Latest Articles