Monday, May 20, 2024
spot_img

യുപിയിലെ കോൺഗ്രസിന്റെ അവസാന കോട്ടയും ഇനി ബിജെപിക്ക് റായിബറേലിയും നഷ്ട്ടമാകുന്നു

ഉത്തർപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനു വലിയ ഞാട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത് . എട്ട് സമാജ് വാദി പാർട്ടി എംഎൽഎമാരാണ് കൂറുമാറി വോട്ട് ചെയ്തത് അഖിലേഷ് യാദവിനാണ് വൻ തിരിച്ചടിയായിരിക്കുന്നത്.യുപിയിൽ എട്ട് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനും ബിജെപിക്ക് സാധിച്ചു.

പാർട്ടിയുടെ ചീഫ് വിപ്പായ മനോജ് കുമാർ പാണ്ഡെയും കഴിഞ്ഞ ദിവസം രാജിവെച്ചതും അഖിലേഷിന് കനത്ത വെല്ലുവിളിയാണ് . അഖിലേഷിന്റെ വിശ്വസ്തനാണ് പാണ്ഡെ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാധുമായി കൂടികാഴ്ചനടത്തിയതായും ഈ ആഴ്ച്ച തന്നെ അദ്ദേഹം ബിജെപിയിൽ ചേർന്നേക്കും എന്നും റിപ്പോർട്ടുകളുണ്ട് .അങ്ങനെ സംഭവിച്ചാൽ അഖിലേഷിന് വ്യക്തിപരമായി ഉണ്ടായ തിരിച്ചടി കൂടിയാണിത്.

അഖിലേഷിനൊപ്പം എപ്പോഴും ഉറച്ച് നിന്നിരുന്ന നേതാവായിരുന്നു പാണ്ഡെ. അതേസമയം അദ്ദേഹം ബിജെപിയിലെത്തിയാൽ അത് കോൺഗ്രസിനാണ് ഏറ്റവും വലിയ വെല്ലുവിളിയാവാൻ പോകുന്നത്. സോണിയാ ഗാന്ധിയുടെ റായ്ബറേലി പിടിക്കാൻ ബിജെപിക്ക് ലഭിച്ചിരിക്കുന്ന സുവർണാവസരമാണിത്.

യുപിയിൽ കോൺഗ്രസിന്റെ അവസാന കോട്ടയാണിത്. സോണിയ രാജസ്ഥാനിൽ നിന്ന് മത്സരിച്ച് രാജ്യസഭയിലെത്തിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. എന്നാൽ കോൺഗ്രസിന്റെ വിജയസാധ്യത ഇവിടെ കുറവാണ്. മനോജ് കുമാർ പാണ്ഡെ ഉൻച്ഛാഹർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. റായ്ബറേലി ലോക്‌സഭാ സീറ്റിന്റെ ഭാഗമാണ് ഈ മണ്ഡലം.

ഒന്നുകിൽ രാഹുൽ ഗാന്ധി ഇല്ലെങ്കിൽ പ്രിയങ്ക എന്നതാണ് ഇവിടെ കോൺഗ്രസ് പരിഗണിക്കുന്ന പേരുകൾ. 1951ന് ശേഷം കോൺഗ്രസ് ഈ മണ്ഡലത്തിൽ മൂന്ന് തവണ മാത്രമാണ് പരാജയപ്പെട്ടത്. ഇത്തവണ ബിജെപി ആരെ ഇവിടെ മത്സരിപ്പിക്കുമെന്നതിന് ഉത്തരമാണ് പാണ്ഡെയിലൂടെ ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അമേഠിയിലൂടെ ആദ്യത്തെ ഗാന്ധി കോട്ട ബിജെപി സ്വന്തമാക്കി.ഇനി അടുത്ത ലക്യം റായ്ബറേലിയാണ്

ഗാന്ധി കുടുംബത്തെ പൂർണമായും പരാജയപ്പെടുത്തുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. പാണ്ഡെ മാത്രമല്ല കോൺഗ്രസിന് വെല്ലുവിളിയാവുക. എസ്പിയിൽ നിന്ന് ക്രോസ് വോട്ട് ചെയ്ത എംഎൽഎ രാകേഷ് പ്രതാപ് സിംഗ്, അഭയ് സിംഗ് എന്നിവർ ഗാന്ധി കുടുംബത്തിന് വെല്ലുവിളിയാവും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ . പ്രതാപ് സിംഗ് ഗൗരിഗഞ്ച് എംഎൽഎയാണ്. ഇത് അമേഠി മണ്ഡലത്തിലാണ്. അഭയ് സിംഗ് അതുപോലെ ഗോസായ്ഗഞ്ചിലെ എംഎൽഎയാണ്.

ഇത് അയോധ്യയിലാണ്. അമേഠിയുമായി അടുത്താണ് ഇത് നിൽക്കുന്നത്. ഇവർ രണ്ടും താക്കൂർ നേതാക്കളാണ്. വലിയ സ്വാധീനം ഇവർക്ക് ഈ മണ്ഡലത്തിലുണ്ട്. രാഹുൽ അമേഠിയിൽ നിന്ന് മത്സരിച്ചാൽ അത് ഇത്തവണ ഒട്ടും എളുപ്പമാവില്ല. കരുത്തർ ബിജെപിക്കൊപ്പമുണ്ട്. റായ്ബറേലിയിൽ വോട്ട് കുറഞ്ഞ് വരുന്നതും കോൺഗ്രസിനുള്ള ആശങ്കയാണ്. എന്തായാലും ഇത്തവണത്തെ തിരഞ്ഞെടുപ്പ് കോൺഗ്രസിന് അത്ര എളുപ്പമാവില്ല എന്ന് ഉറപ്പാണ്.

Related Articles

Latest Articles