Sunday, May 19, 2024
spot_img

മാലിന്യനിർമാർജ്ജനം പാളിയാൽ ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്ക്; വീഴ്ച വന്നാൽ ശമ്പളം തടയുന്നതടക്കമുള്ള നടപടികൾ

തിരുവനന്തപുരം: മാലിന്യനിർമാർജ്ജനം വേഗത്തിലാക്കാൻ നിയമഭേദഗതിയുമായി സർക്കാർ. മാലിന്യനിർമാർജ്ജനം പൂർണമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാക്കിയാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. അത്കൊണ്ട് തന്നെ മാലിന്യനിർമാർജ്ജനം പാളിയാൽ അതിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കായിരിക്കും. വീഴ്ച വന്നാൽ ശമ്പളം തടയുന്നതടക്കമുള്ള നടപടികളുണ്ടാവും. പൊതുസ്ഥലത്തു മാലിന്യം വലിച്ചെറിയുന്നതിന് 250 രൂപയാണ് ഇപ്പോൾ പിഴ. ഇത് കുത്തനെ കൂട്ടുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പറഞ്ഞു.

2025 മാർച്ച് 31നുള്ളിൽ സമ്പൂർണ മാലിന്യമുക്ത കേരളമെന്ന പ്രഖ്യാപനമാണ് സർക്കാർ ലക്ഷ്യമെങ്കിലും ഇതിൽ ഹൈക്കോടതി ഇടപെട്ട് ഒരു വർഷത്തിനുള്ളിൽ നടപ്പാക്കണമെന്ന് നിർദേശിച്ചതോടെയാണ് നടപടികൾക്ക് വേഗംകൂട്ടിയത്.

Related Articles

Latest Articles