Tuesday, September 22, 2026

ലക്ഷ്യം പ്ലേഓഫ് മാത്രം; കെകെആര്‍ x പിബികെസ്- ജീവന്‍മരണ പോരാട്ടം ഇന്ന്; പഞ്ചാബിന് ടോസ്

ദുബായ്: ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ് കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഏറ്റുമുട്ടും. കെകെആര്‍ 11 മല്‍സരങ്ങളില്‍ നിന്നും 10 പോയിന്റുമായി നാലാംസ്ഥാനത്തും പഞ്ചാബ് ഇത്രയും കളികളില്‍ നിന്നും എട്ടു പോയിന്റോടെ ആറാമതുമാണ്. പ്ലേഓഫ് യോഗ്യത ലക്ഷ്യം വെക്കുന്ന ഇരുടീമുകൾക്കും ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്.

രണ്ടാംപാദത്തില്‍ മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തിലും തോറ്റ പഞ്ചാബ് ഒന്നില്‍ മാത്രമാണണ് ജയിച്ചത്.
അതേസമയം ആദ്യ പാദത്തിലെ മോശം പ്രകടനങ്ങൾ മറികടന്ന് രണ്ടാം പാദത്തിൽ മികച്ച പ്രകടനങ്ങളാണ് കൊൽക്കത്ത നടത്തുന്നത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ് എന്നിവർക്കെതിരെ വിജയിച്ച മോർഗനും സംഘവും ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മാത്രമാണ് പരാജയപ്പെട്ടത്.

മികച്ച പ്രകടനം നടത്തുന്ന കൊൽക്കത്തയ്ക്ക് തന്നെയാണ് ഇന്നത്തെ മത്സരത്തിൽ മുൻതൂക്കം. ഇന്നത്തെ മത്സരത്തിൽ ജയം നേടുകയാണെങ്കിൽ അവർക്ക് പ്ലേഓഫിലേക്ക് കയറുക എളുപ്പമാകും.ഇന്നത്തെ മത്സരത്തിൽ തോറ്റാലും മികച്ച റൺ റേറ്റ് ഉള്ളതിനാൽ പിന്നീടുള്ള മത്സരങ്ങൾ ജയിച്ചാൽ കൊൽക്കത്തയ്ക്ക് പ്ലേഓഫ് യോഗ്യത നേടാൻ കഴിയും.

Related Articles

Latest Articles