Thursday, October 1, 2026

ജോസഫൈന്റെ ഭരണകാലം, സ്ത്രീ വിരുദ്ധരുടെ സുവർണ്ണകാലമോ? ബലാത്സംഗത്തിനിരയായ സുഹൃത്തിന് നീതി കിട്ടാത്തതിന്റെ ഉത്തരവാദി ജോസഫൈനെന്ന് ഒളിമ്പ്യൻ മയൂഖ ജോണി

തൃശ്ശൂര്‍: എം.സി. ജോസഫൈനെതിരെ ഗുരുതര ആരോപണവുമായി ഒളിമ്പ്യൻ മയൂഖ ജോണി. തന്റെ സുഹൃത്ത് ബലാത്സംഗത്തിന് ഇരയായ കേസിൽ നീതികിട്ടിയില്ലെന്ന ആക്ഷേപവുമായയാണ് ഒളിമ്പ്യൻ മയൂഖ ജോണി രംഗത്തെത്തിയത്. പൊലീസും വനിതാ കമ്മീഷനും ഇടപെട്ടാണ് കേസിൽ നീതി നിഷേധിച്ചത്. ആ കേസിൽ പ്രതിയെ രക്ഷിക്കുന്നതിനുള്ള നീക്കമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. 2016ലാണ് തന്റെ സുഹൃത്തിനെ വീട്ടില്‍ കയറി ചാലക്കുടി സ്വദേശി ജോണ്‍സണ്‍ എന്ന വ്യക്തി ബലാത്സംഗം ചെയ്തത്. രാഷ്ട്രീയ സ്വാധീനവും സാമ്പത്തിക സ്വാധീനവുമുള്ള വ്യക്തിയായിരുന്നു ജോണ്‍സണ്‍. സംഭവുമായി ബന്ധപ്പെട്ട് ആളൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാനാകില്ലെന്നാണ് ഇവർ പറഞ്ഞത്. മജിസ്‌ട്രേറ്റിനു രഹസ്യമൊഴിയും നല്‍കിയിരുന്നു.

തുടര്‍ന്ന് വനിത കമ്മീഷനുമായി ബന്ധപ്പെട്ടെങ്കിലും അന്നത്തെ അധ്യക്ഷ എം.സി.ജോസഫൈന്‍ പ്രതിക്കു വേണ്ടിയാണ് ഇടപെട്ടതെന്നും മയൂഖ ആരോപിച്ചു. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെകൂടി പിന്തുണയോടെ പ്രതി ഇപ്പോഴും രക്ഷപ്പെട്ട് നടക്കുകയാണ്. പൊലീസിൽ പരാതി കൊടുത്തപ്പോൾ പ്രതി സുഹൃത്തിനെ ഭീഷണിപ്പെടുത്തുകയാണെന്നും, വിവാഹത്തിന് ശേഷവും ഭീഷണി തുടരുകയാണെന്നും മയൂഖ പറഞ്ഞു. തൃശ്ശൂരിൽ വാര്‍ത്താ സമ്മേളനം വിളിച്ചാണ് ഒളിമ്പ്യൻ മയൂഖ ജോണി പൊലീസിനും, വനിതാകമ്മീഷനും എതിരെ ആക്ഷേപം ഉന്നയിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles