Friday, May 17, 2024
spot_img

രാജ്യം ഒ​മി​ക്രോ​ണ്‍ ഭീഷണിയിൽ: ഗോ​വ​യി​ലും ആ​ദ്യ രോഗം സ്ഥി​രീ​ക​രി​ച്ചു

പ​നാ​ജി: ഗോ​വ​യി​ല്‍ ആ​ദ്യ ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു. യു​കെ​യി​ല്‍ നി​ന്നെ​ത്തി​യ എ​ട്ടു വ​യ​സു​കാ​ര​നാണ് രോഗം സ്ഥിരീകരിച്ചത്. ഡി​സം​ബ​ര്‍ 17നാ​ണ് കു​ട്ടി ഗോ​വ​യി​ല്‍ എ​ത്തി​യ​ത്. പു​നെ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കു​ട്ടി​ക്ക് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വി​ശ്വ​ജി​ത് റാ​ണെ പ​റ​ഞ്ഞു.

അതേസമയം രാജ്യത്ത് ഒമി​ക്രോ​ൺ കേ​സു​ക​ളു​ടെ എ​ണ്ണം കു​തി​ക്കുകയാണ്. ഇന്നലെ രാ​വി​ലെ വ​രെ​യു​ള്ള ഔ​ദ്യോ​ഗി​ക ക​ണ​ക്കു പ്ര​കാ​രം 578 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത്​​ ഒ​മി​ക്രോ​ൺ സ്ഥിരീകരിച്ചത്. ഞാ​യ​റാ​ഴ്ച​ രാ​വി​ലെ​ വരെ 422 പേ​ർ​ക്കാ​യി​രു​ന്നു ആ​കെ ഒ​മി​ക്രോ​ൺ ബാ​ധി​ച്ച​ത്. കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ളം അ​ട​ക്കം 10 സം​സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ കേ​ന്ദ്ര​സം​ഘം എ​ത്തും.

മാത്രമല്ല രാജ്യത്തെ ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ 10 സംസ്ഥാനങ്ങൾ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രോഗവ്യാപനം തീവ്രമായ ഇടങ്ങളിൽ നിരോധനാജ്ഞ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. 19 സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഇതുവരെ ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്.

Related Articles

Latest Articles