Thursday, June 6, 2024
spot_img

ഒമിക്രോണ്‍ ഭീതി: സ്‌കൂളുകള്‍ വീണ്ടും അടച്ചിടേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രി

മുംബൈ: ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാവുകയാണെങ്കില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും അടച്ചിടേണ്ടി വരുമെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്വാദ്. എന്നാൽ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുവെന്നും ഗെയ്ക്വാദ് പറഞ്ഞു.

ഇന്ത്യയിൽ നിലവിൽ ഒമിക്രോണ്‍ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. കൊവിഡിനെ തുടര്‍ന്ന് അടച്ച മുംബൈയിലെ സ്‌കൂളുകള്‍ ഡിസംബര്‍ 15നും പുനെ മേഖലയിലെ സ്‌കൂളുകള്‍ 16നുമാണ് തുറന്നത്. ഇതുവരെ മഹാരാഷ്ട്രയില്‍ 65 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധ റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം തന്നെ മഹാരാഷ്ട്ര ബോര്‍ഡ് നടത്തുന്ന എസ് എസ് സി, എച്ച് എസ് സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 18 വരെയാണ് പരീക്ഷകള്‍. ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കുകയോ ഓണ്‍ലൈനായി നടത്തുകയോ വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.

Related Articles

Latest Articles