Tuesday, May 21, 2024
spot_img

ഒമിക്രോണ്‍ ഭീതിയിൽ മഹാരാഷ്ട്ര: 8 പേര്‍ക്ക് കൂടി രോഗം; രാജ്യത്ത് രോഗികളുടെ എണ്ണം 61 ആയി

മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരികരിച്ചു. ഇന്ന് പുതുതായി എട്ടുകേസുകള്‍ സ്ഥിരികരിച്ചതോടെ രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 61 ആയി. മഹാരാഷ്ട്രയിൽ മാത്രം 28 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥീരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴുപേര്‍ മുംബൈയില്‍ നിന്നുള്ളവരാണ്. ഒരാള്‍ വസൈ വിരാര്‍ സ്വദേശിയാണ്. ഇന്ന് ദില്ലിയിലും രാജസ്ഥാനിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ദില്ലിയില്‍ പുതുതായി നാലു പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ദില്ലിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച ആറില്‍ ഒരാള്‍ രോഗം ഭഭേദമായി ആശുപത്രി വിട്ടതായി എല്‍എന്‍ജെപി ആശുപത്രി അധികൃതര്‍ പറഞ്ഞു. രാജസ്ഥാനില്‍ നേരത്തെ ഒമിക്രോണ്‍ സ്ഥിരീകരിച്ച എല്ലാവരും നെഗറ്റിവ് ആയതായി ആരോഗ്യമന്ത്രി പര്‍സാദി ലാല്‍ മീണ അറിയിച്ചു.

Related Articles

Latest Articles