Sunday, October 4, 2026

കെ വിദ്യ കാണാമറയത്ത് തന്നെ,പതിമൂന്നാം ദിവസവും സൂചനയില്ലാതെ പോലീസ്,വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ മറ്റന്നാൾ ഹൈക്കോടതി പരിഗണിക്കും

തിരുവനന്തപുരം: വ്യാജരേഖ ചമച്ച കേസിൽ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് വിദ്യയെ പതിമൂന്നാം ദിവസവും പിടികൂടാനാകാതെ പൊലീസ്. കേസിൽ പ്രതി ചേർത്ത് ആഴ്ചകൾ കഴിയുമ്പോഴും വിദ്യക്കായ് ഇരുട്ടിൽത്തപ്പുകയാണ് പോലീസ്.വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ മറ്റന്നാൾ ഹൈക്കോടതി പരിഗണിക്കും. വ്യാജ രേഖയുടെ ഉറവിടം കണ്ടെത്താൻ വിദ്യയെ കസ്റ്റഡിയിലെടുക്കണമെന്നും ജാമ്യം അനുവധിക്കരുതെന്നും അഗളി പൊലീസ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം വിദ്യ കോഴിക്കോട്ടും എറണാകുളത്തും എത്തിയെന്നാണ് പുറത്ത് വരുന്ന വിവരം. അഗളി പൊലീസും നീലേശ്വരം പൊലീസും മഹാരാജാസ് കോളേജിലടക്കം എത്തി തെളിവുകൾ ശേഖരിച്ചെങ്കിലും വിദ്യയെ കണ്ടെത്താൻ കാര്യമായ ശ്രമം നടത്തിയില്ല. നീലേശ്വരം പൊലീസ് സംഘം ഒരു ദിവസം തൃക്കരിപ്പൂരിലെ വിദ്യയുടെ വീട്ടിൽ പോയതൊഴിച്ചാൽ വിദ്യയെ കണ്ടെത്താൻ യാതൊരു നീക്കവും നടത്തിയില്ല. വിദ്യയെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ പിടികൂടേണ്ടെന്ന നിലപാടിലുമാണ് അന്വേഷണ സംഘം എന്നാണ് വിവരം.

Related Articles

Latest Articles