Friday, October 2, 2026

കാലവർഷം കനത്തു; മഴയ്ക്കൊപ്പം പെയ്തിറങ്ങുന്നത് രോഗങ്ങളും, ഡെങ്കിയും എലിപ്പനിയും മഞ്ഞപ്പിത്തവും പടരുന്നു,ജാഗ്രതയിൽ കേരളം

തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പലവിധ രോഗങ്ങൾ പിടിമുറുക്കിയിരിക്കുകയാണ്. ഡെങ്കിപ്പനി കേസുകളാണ് ആശങ്ക പരത്തുന്നത്. ഇന്നലെ എൺപതിലധികം പേർക്കാണ്സം സ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് അഞ്ച് എലിപ്പനി കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളത്ത് എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരാളുടെ മരണം സ്ഥിരീകരിച്ചിരുന്നു.
11,123 പേരാണ് ഇന്നലെ സംസ്ഥനത്ത് പനി ബാധിച്ചു ചികിത്സ തേടിയത്. 43 പേരില്‍ ചിക്കന്‍പോക്‌സ്, 17 പേരില്‍ മഞ്ഞപ്പിത്തം, രണ്ടു പേര്‍ക്ക് മലേറിയ എന്നിവ സ്ഥിരീകരിച്ചു. കുട്ടികളില്‍ ബാധിക്കുന്ന മുണ്ടിനീര് ഒരാളില്‍ കണ്ടെത്തി.സംസ്ഥാനവ്യാപകമായി ഡെങ്കി രോഗലക്ഷണം കണ്ടെത്തിയവരുടെ എണ്ണം 276 ആണ്. 33 പേര്‍ക്കാണ് ജില്ലയില്‍ മാത്രം ഡെങ്കിപ്പനി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

പത്തനം തിട്ടയില്‍ ഒരു വയസ്സുകാരി പനി ബാധിച്ചു മരിച്ച സംഭവത്തില്‍ തുടര്‍ പരിശോധനക്ക് ആരോഗ്യ വകുപ്പ് തീരുമാനമെടുത്തുകുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാകും ഏത് തരം പനിയാണ് കുട്ടിക്ക് ബാധിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരിക. കുട്ടിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ആങ്ങമൂഴി സ്വദേശികളായ സുമേഷ് – വിഷ്ണു പ്രിയ ദമ്പതികളുടെ മകള്‍ അഹല്യയാണ് ഇന്നലെ രാത്രി മരിച്ചത്. രണ്ട് മാസത്തിനിടെ ജില്ലയിലുണ്ടായ മൂന്നാമത്തെ പനി മരണമാണിത്.

Related Articles

Latest Articles