Friday, December 26, 2025

‘ഓണം’ ഐതിഹ്യങ്ങളുടെ കലവറ കൂടിയാണ്. അറിയാം ഓണക്കഥകളെക്കുറിച്ച് | Onam Stories

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഉത്സവമാണ് ഓണം. നാട്ടിലായാലും മറുനാട്ടിലായാലും ഓണം കൂടാത്ത മലയാളികള്‍ ഉണ്ടാവില്ല. ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ് ഓണം. മഹാബലി തന്റെ നാട് കാണാന്‍ വര്‍ഷാവര്‍ഷം വരുന്നനാളാണ് ഓണമാഘോഷിക്കുന്നതെന്നും അല്ല വാമനമൂര്‍ത്തിയുടെ അവതാരനാളാണ് ഓണമെന്നും വാദമുണ്ട്. എന്നാല്‍ പരശുരാമന്‍, ശ്രീബുദ്ധന്‍, ചേരമാന്‍ പെരുമാള്‍, സമുദ്രഗുപതന്‍-മന്ഥരാജാവ് തുടങ്ങിയവരുമായി ബന്ധപ്പെട്ടും അറിയപ്പെടാത്ത ഒട്ടനവധി ഐതിഹ്യങ്ങള്‍ നിലവിലുണ്ട് എന്ന് അധികമാര്‍ക്കും അറിയില്ല. ചുരുക്കിപറഞ്ഞാല്‍ ഓണം’ ഐതിഹ്യങ്ങളുടെ കലവറ കൂടിയാണ്.

ഓണത്തിന്റെ ഐതിഹ്യങ്ങള്‍ ഇങ്ങനെ

ഓണവുമായി ബന്ധപെട്ടു ഏറ്റവും അധികം പ്രചരിക്കപ്പെട്ട ഐതിഹ്യം മഹാബലി തമ്പുരാനുമായി ബന്ധപ്പെട്ടുള്ളതാണ്. എന്നാല്‍ മഹാബലി കേരളം ഭരിച്ചിരുന്നതായി ഐതിഹ്യമല്ലാതെ ചരിത്രരേഖകള്‍ ഇല്ല. എ.ഡി. പത്താം നൂറ്റാണ്ടില്‍ ചെന്നെയ്ക്കടുത്തുള്ള മഹാബലിപുരം കേന്ദ്രമാക്കി മഹാബലി ഭരണം നടത്തിയിരുന്നതായി മൈസൂര്‍ ഗസറ്റിയറില്‍ കാണാം.

Related Articles

Latest Articles