Sunday, May 19, 2024
spot_img

കണ്ണൂരിലെത്തിയ വിമാനത്തിൽ ഒന്നരക്കോടിയുടെ സ്വർണ്ണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; കണ്ടെത്തിയത് ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

കണ്ണൂർ: വിമാനത്തിൽ ഉപേക്ഷിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തി. അബുദാബിയിൽ നിന്ന് കണ്ണൂരിലെത്തിയ വിമാനത്തിൽ നിന്നാണ് ഒന്നരകോടി രൂപ വിലയുള്ള സ്വർണ്ണം കണ്ടെത്തിയത്. വിമാനത്തിലെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു സ്വർണം. 2.831 കിലോ സ്വർണമാണ് കണ്ടെടുത്തത്. കസ്റ്റംസ് സംഘം സ്വർണ്ണം കസ്റ്റഡിയിലെടുത്തു.

അതേസമയം, ആന്ധ്രാപ്രദേശിൽ നിന്നും 11 കോടി രൂപ വിലമതിക്കുന്ന പണവും സ്വർണവും ഇന്നലെ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. 13.189 കിലോഗ്രാം സ്വർണവും 4.24 കോടി രൂപയുടെ അനധികൃത പണവുമാണ് പിടികൂടിയത്. ആന്ധ്രാപ്രദേശിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ വ്യാപകമായ പരിശോധനയിലാണ് ഇവ പിടികൂടിയത്.

ഏലൂർ, കാക്കിനട, നെല്ലൂർ സുല്ലൂർപേട്ട, ചിലക്കലൂരിപ്പേട്ട, വിജയവാഡ എന്നിവിടങ്ങളിലായിരുന്നു കസ്റ്റംസ് പരിശോധന നടത്തിയത്. 100 ഓളം ഉദ്യോഗസ്ഥർ 20 സംഘങ്ങളായാണ് പരിശോധനയിൽ പങ്കുചേർന്നത്.

വിജയവാഡ വഴി കടന്നുപോകുന്ന ബസുകളിലും, ട്രെയിനുകളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ചെന്നൈയിൽ നിന്ന് സുല്ലൂർപേട്ടയിലേക്ക് വരികയായിരുന്ന ഒരാളിൽ നിന്നാണ് അഞ്ച് കിലോ സ്വർണം പിടികൂടിയത്.

Related Articles

Latest Articles